6000 മൈല്‍ സഞ്ചരിച്ചെത്തി അവര്‍ പാപ്പയെ കണ്ടു

6000 മൈല്‍ സഞ്ചരിച്ചെത്തി അവര്‍ പാപ്പയെ കണ്ടു

columbia22 പേര്‍ കൊളംബിയയില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥയാത്ര വത്തിക്കാനില്‍ വിജയകരമായി പൂര്‍ത്തിയാക്കി. അവര്‍ക്കൊപ്പം നാല് വൈദികരുമുണ്ടായിരുന്നു. രാജ്യത്തിന്റെ ദേശീയ പതാകയും വഹിച്ചെത്തിയ അവര്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു.

‘പാപ്പായുടെ പൊതുദര്‍ശനത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമാണ്. ഇവിടെ വരണമെന്ന് ഞങ്ങള്‍ എല്ലാവരും ഒരു പോലെ ആഗ്രഹിച്ചു. ഇവിടെ നിന്ന് ഞങ്ങള്‍ വിശുദ്ധ നാട്ടിലേക്ക് പോകും.’ സെന്റ് ജെര്‍ട്രൂഡ് ഇടവകയിലെ ഹെന്റി ഗാര്‍സന്‍ പറഞ്ഞു.

പൊതുദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ഇത്രയേറെ പേര്‍ ഇത്ര ദുരത്തു നിന്നെത്തുന്നത് ആദ്യമാണ്. 6000 മൈലുകള്‍ താണ്ടി് അവര്‍ എത്തിയത് കൊളംബിയയിലെ എന്‍ഗാറ്റിവ രൂപതയില്‍ നിന്നാണ്.

‘പാപ്പാ സൂചിപ്പിച്ചതു പൊലെ മൂല്യങ്ങളുടെ വലിയ പ്രതിസന്ധി നാം നേരിടുകയാണ്. ഞങ്ങള്‍ക്ക് ചില ആത്മീയ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ കൊളംബിയയില്‍ മാറ്റങ്ങളുണ്ടാകുന്നുമുണ്ട്. രാജ്യം മതത്തിലേക്കും ആത്മീതയിലേക്കും മടങ്ങി വരികയാണ്’ ഗാര്‍സന്‍ കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login