7.5 ലക്ഷത്തോളമാളുകള്‍ അണിനിരന്ന പ്രോലൈഫ് റാലി…!!

7.5 ലക്ഷത്തോളമാളുകള്‍ അണിനിരന്ന പ്രോലൈഫ് റാലി…!!

പെറു: പെറുവിലെ ലീമ നഗരത്തിലാണ് സംഭവം. ജാതിമതഭേദമന്യേ 7.5 ലക്ഷത്തോളം ആളുകള്‍ ജീവനു വേണ്ടി അണിനിരന്നപ്പോള്‍ അത് ലോകം കണ്ട ഏറ്റവും വലിയ പ്രോലൈഫ് റാലിയായി മാറി. പ്ലക്കാര്‍ഡുകളേന്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് ആളുകള്‍ റാലിയില്‍ പങ്കെടുത്തത്. കക്ഷിരാഷ്ട്രീയഭേദന്യേ രാഷ്ട്രീയനേതാക്കളും റാലിയുടെ ഭാഗമായി. തങ്ങള്‍ ഭ്രൂണഹത്യക്കെതിരാണ് എന്നുറക്കെ പ്രഖ്യാപിക്കുന്ന യുവജനങ്ങളെയും കാണാമായിരുന്നു.

‘ഭ്രൂണഹത്യ അവകാശമല്ല, അത് കൊലപാതകമാണ്’, ജീവനു വേണ്ടി വാദിക്കാന്‍ ഒന്നിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്യവേ കര്‍ദ്ദിനാള്‍ യുവാന്‍ ലൂയിസ് സിപ്രിയാനി പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഭ്രൂണഹത്യ ചെയ്തിട്ടുള്ളവര്‍ക്കു വേണ്ടിയും അതിന് കൂട്ടു നിന്നവര്‍ക്കു വേണ്ടിയും കര്‍ദ്ദിനാള്‍ ലൂയിസിന്റെ  നേതൃത്വത്തില്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തി.

മാര്‍ച്ചിനോടനുബന്ധിച്ച് ജീവന്റെ മൂല്യവും സ്ത്രീകളുടെ മഹത്വവും പ്രഘോഷിക്കുന്ന പ്രത്യേക സംഗീതനിശയും സംഘടിപ്പിക്കപ്പെട്ടു. ഫ്രാന്‍സിസ് പാപ്പയുടെ ആശീര്‍വ്വാദം ലഭിച്ചുകൊണ്ടുള്ള സന്ദേശം തങ്ങള്‍ക്കു ലഭിച്ചതായി കര്‍ദ്ദിനാള്‍ ലൂയിസ് ജനങ്ങളെ അറിയിച്ചപ്പോള്‍ ആവേശം പതിന്‍മടങ്ങായി.

You must be logged in to post a comment Login