80 ന്റെ നിറവില്‍ ഇന്തോനേഷ്യയിലെ ഏറ്റവും പ്രായം കൂടിയ സെമിനാരി

80 ന്റെ നിറവില്‍ ഇന്തോനേഷ്യയിലെ ഏറ്റവും പ്രായം കൂടിയ സെമിനാരി

യോഗ്യാകര്‍ത്ത: ഇന്തോനേഷ്യയിലെ നൂറുകണക്കിന് ക്രിസ്ത്യാനികള്‍ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സെമിനാരിയുടെ 80-ാം വാര്‍ഷികം ആഘോഷിച്ചു.

1936 ഓഗസ്റ്റ് 15നാണ് ജെസ്യൂട്ട് ബിഷപ്പായ പീട്രസ്സ് ജൊഹാനസ് വില്ലേക്കന്‍സ് സെന്റ് പോള്‍ മേജര്‍ സെമിനാരിക്ക് രൂപം കൊടുത്തത്. ഇവിടെ നിന്നുമാണ് 600 വൈദികരും 14 ബിഷപ്പുമാരും 2 കര്‍ദ്ദിനാള്‍മാരുമുണ്ടായത്.

ഇന്തോനേഷ്യന്‍ സംസ്‌കാരത്തിലാഴപ്പെട്ട സഭയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് സെമിനാരിക്ക് രൂപം കൊടുത്തതെന്ന് റിട്ടയേര്‍ഡ് ജക്കാര്‍ട്ട ആര്‍ച്ച്ബിഷപ്പായ കര്‍ദ്ദിനാള്‍ ജൂലിയസ് ഡര്‍മ്മാത്ത്മാജ പറഞ്ഞു.

മുന്‍ വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയുമടക്കം ആയിരക്കണക്കിന് അല്‍മായര്‍ക്ക് വിദ്യാഭ്യാസം നല്‍കിയതായി സെമിനാരി റെക്ടര്‍ ഫാദര്‍ ജോസഫ് ക്രിസ്റ്റാന്റോ പറഞ്ഞു. ഇവരില്‍ പലരും ഇന്ന് സമൂഹത്തിലെ നേതാക്കളായി വളര്‍ന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login