ദാമ്പത്യജീവിതത്തില്‍ 81 വര്‍ഷം പിന്നിട്ട ഈ ദമ്പതികള്‍ക്ക് നൂറാം പിറന്നാള്‍

ദാമ്പത്യജീവിതത്തില്‍ 81 വര്‍ഷം പിന്നിട്ട ഈ ദമ്പതികള്‍ക്ക് നൂറാം പിറന്നാള്‍

ഒരാള്‍ നൂറു വയസ് പൂര്‍ത്തിയാക്കുന്നത് അത്രമേല്‍ സാധാരണമല്ല എങ്കിലും അപൂര്‍വ്വമാണ്. എന്നാല്‍ അതിലും അപൂര്‍വ്വമാണ് ദമ്പതികള്‍ ഒരുമിച്ച് നൂറു വയസു പിന്നിടുന്നതും അവരുടെ ദാമ്പത്യജീവിതം 81 വര്‍ഷം പൂര്‍ത്തിയാക്കുന്നതും. അത്യപൂര്‍വ്വമായ ഈ ദൈവികദാനത്തിന്റെ സന്തോഷത്തിലാണ് തിടനാട് മാടമല മണിയാക്കുപാറ ജോസഫും റോസമ്മയും.

വിവാഹം കഴിയുമ്പോള്‍ ഇരുവര്‍ക്കും ഒരേ പ്രായമായിരുന്നു 19. ഇവരെ കടന്നുപോയത് 81 വര്‍ഷങ്ങള്‍. മാതാപിതാക്കളുടെ സംതൃപ്തമായ ഈ ദാമ്പത്യജീവിതത്തില്‍ കടന്നുവന്ന നൂറാം പിറന്നാള്‍ ആഘോഷമാക്കാന്‍ തന്നെയായിരുന്നു മക്കളുടെ തീരുമാനം. അങ്ങനെയാണ് ഇടവകയുടെ കൂടി സന്തോഷമായി മാറ്റിക്കൊണ്ട് ഇരുവരുടെയും നൂറാം പിറന്നാള്‍ ആഘോഷമാക്കിയത്.

റോസമ്മയുടെ സഹോദരപുത്രന്‍ ഫാ. ഡൊമിനിക് കൊഴികൊത്തിക്കല്‍ സിഎംഐ യുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വീട്ടില്‍ പ്രത്യേകമായി തയ്യാറാക്കിയ അള്‍ത്താരയില്‍ രൂപതാധികാരികളുടെ പ്രത്യേക അനുവാദത്തോടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തിടനാട് പള്ളിവികാരി ഫാ. ജേക്കബ് വടക്കേലും സഹവികാരി ഫാ. ജോര്‍ജ് കൊട്ടാരത്തിലും സഹകാര്‍മ്മികരുമായി.

ദൈവം തങ്ങളെ ഇതുവരെ നടത്തിയ വഴികളെയോര്‍ത്ത് ഈ ദന്പതികള്‍ക്ക് പറയാന്‍ നന്ദി മാത്രം.

You must be logged in to post a comment Login