900വര്‍ഷം പഴക്കമുള്ള ചിത്രങ്ങള്‍ക്ക് ജെറുസലേം ദേവാലയത്തില്‍ പുനര്‍ജന്മം

900വര്‍ഷം പഴക്കമുള്ള ചിത്രങ്ങള്‍ക്ക് ജെറുസലേം ദേവാലയത്തില്‍ പുനര്‍ജന്മം

ബെത്‌ലഹേം: ജെറുസലേം ദേവാലയത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്ലില്‍തീര്‍ത്ത ചിത്രപ്പണികള്‍ പുനരുദ്ധാരണം ചെയ്തതായി ബെത്‌ലഹേം നേറ്റിവിറ്റി ദേവാലയത്തിലെ ഇറ്റാലിയന്‍ ടീമംഗങ്ങള്‍ അഭിപ്രായപ്പെട്ടു. വൈദ്യുതീകരണം, ഫയര്‍അലാറം സംവിധാനം എന്നിവയുടെ പണി കൂടി പൂര്‍ത്തിയായാല്‍ ചിത്രങ്ങള്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

യേശുവിന്റെ ജനനസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന ദേവാലയത്തിലെ 900 വര്‍ഷം പഴക്കമുള്ള ചിത്രങ്ങളാണ് പുനരുദ്ധീകരിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി യേശുവിന്റെ ജനനസ്ഥം കണ്ടുവണങ്ങുന്നതിനായി എത്തുന്ന വിശ്വാസികള്‍ കത്തിക്കുന്ന മെഴുകുതിരിയില്‍ നിന്നുമുള്ള പുക, പൊടി എന്നിവയില്‍ പെട്ട് ചിത്രങ്ങള്‍ നശിച്ചു തുടങ്ങിയിരുന്നു. ഇവയില്‍ നിന്നെല്ലാമാണ് ചിത്രത്തെ പുന:സ്ഥാപിച്ചരിക്കുന്നത്.

21,528 സ്‌ക്വയര്‍ ഫീറ്റോളം വരുന്ന ചിത്രങ്ങളാണ് ദേവാലയത്തിന്റെ ഭിത്തിയെ അലങ്കരിച്ചിരുന്നത്. എന്നാല്‍ ഇന്നത് 1,400  സ്‌ക്വയര്‍ ഫീറ്റായി ചുരുങ്ങി. മഴയേറ്റും ചാറ്റല്‍ അടിച്ചുമാണ് ചിത്രങ്ങള്‍ നശിച്ചു പോയത്.

യേശുവിന്റെയും സഭയുടെയും ജീവിതത്തിലുള്ള അനേകം കാര്യങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തോമസ്സിന്റെ അവിശ്വാസം, യേശുവിന്റെ സ്വര്‍ഗ്ഗാരോഹണം തുടങ്ങി ജെറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം വരെ ഭിത്തിയില്‍ ചിത്രത്തില്‍ നിറഞ്ഞിരിപ്പുണ്ട്.

You must be logged in to post a comment Login