95 ാം വയസ്സില്‍ കുമ്പസാരം കേട്ടുകൊണ്ട് അഞ്ചര കിലോമീറ്റര്‍ നടത്തം!

95 ാം വയസ്സില്‍ കുമ്പസാരം കേട്ടുകൊണ്ട് അഞ്ചര കിലോമീറ്റര്‍ നടത്തം!

ബ്രസീലിലെ കപ്പുച്ചിന്‍ വൈദികനായ ഫ്രയര്‍ റോബര്‍ട്ടോയ്ക്ക് 95 വയസ്സായി. സാധാരണ വൈദികര്‍, ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍, ഓള്‍ഡ് ഏജ് ഹോമുകളിലോ ആശുപത്രികളിലോ വിശ്രമിക്കുന്ന പ്രായം. എന്നാല്‍ കര്‍ത്താവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മകളും ജനങ്ങള്‍ക്ക് പാപമോചനം നല്‍കാനുള്ള അടങ്ങാത്ത ആഗ്രഹവും ഫ്രയര്‍ റോബര്‍ട്ടോയെ കര്‍മനിരതനാക്കുന്നു.

കഴിഞ്ഞ ദിവസം ബ്രസീലില്‍ നടന്ന പരിഹാര പ്രദക്ഷിണത്തില്‍ അച്ചന്‍ മൂന്നര മൈല്‍ (അഞ്ചര കിലോമീറ്ററിലേറെ) ദൂരമാണ് നടന്നത്. വെറുതെ നടക്കുകയായിരുന്നില്ല,
അനുതാപികളുടെ കുമ്പസാരം കേള്‍ക്കുകയായിരുന്നു, അദ്ദേഹം. ബ്രസീലിയന്‍ അതിരൂപതകളായ ഫോര്‍ടെലെസ, സാല്‍വഡോര്‍ ഡി ബാഹിയ എന്നിവടങ്ങളില്‍ ഫെബ്രുവരി 28 ന് നടന്ന പരിഹാര പ്രദക്ഷിണത്തില്‍ 30,000 ത്തോളം വിശ്വാസികള്‍ പങ്കെടുത്തു.

‘ ഏറ്റവും മനോഹരമായ ഒരു മുഹൂര്‍ത്തത്തിനാണ് ഇന്ന് ഞാന്‍ സാക്ഷ്യം വഹിച്ചത്. ഫ്രയര്‍ റോബര്‍ട്ടോ ഇന്ന് നമ്മുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചത് വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ദൈവിക കാര്യങ്ങളിലുള്ള വിശ്വസ്തതയുടെയും ഹൃദയത്തിലെ ദൈവസാന്നിധ്യത്തിന്റെയും ഉദാത്തമായ മാതൃകയാണ്. നാം അദ്ദേഹത്തിന്റെ മാതൃക അനുകരിക്കണം.’ അച്ചന്റെ വിശ്വാസവും മാതൃകയും കണ്ട് ആവേശഭരിതനായ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടു.

1920 സെപ്തംബര്‍ 20 ന് മരക്കാനയില്‍ ജനിച്ച റോബര്‍ട്ടച്ചന്‍ 14 ാം വയസ്സില്‍ കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്നു. 1944 ല്‍ വൈദികനായി. കഴിഞ്ഞ 77 വര്‍ഷങ്ങളായി അദ്ദേഹം സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നു.

 

ഫ്രേസര്‍

You must be logged in to post a comment Login