വിശുദ്ധ ബലിക്കിടെ ശുദ്ധീകരണസ്ഥലത്ത് നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് പിതാവിന്റെ ആത്മാവ് യാത്രയാകുന്നത് കണ്ട ഒരു മകളുടെ സാക്ഷ്യം

വിശുദ്ധ ബലിക്കിടെ ശുദ്ധീകരണസ്ഥലത്ത് നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് പിതാവിന്റെ ആത്മാവ് യാത്രയാകുന്നത് കണ്ട ഒരു മകളുടെ സാക്ഷ്യം

പതിനേഴാം നൂറ്റാണ്ടിലാണ് ഈ സംഭവം നടന്നത്.

ഔര്‍ ലേഡി ഓഫ് മോണ്‍ട്‌സെറാറ്റിലെ ബെനഡക്ടൈന്‍ ആശ്രമത്തിന്റെ കവാടത്തില്‍ മുട്ടിവിളിച്ച ആ ബാലികയുടെ ആവശ്യം ഒന്നുമാത്രമായിരുന്നു. അടുത്തയിടെ മരണമടഞ്ഞ തന്റെ പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടി മൂന്ന് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കണം. പിതാവിനെ സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ ഇതുമാത്രമേ ആ കുട്ടി മാര്‍ഗ്ഗം കണ്ടുള്ളൂ.

അവളുടെ ശിശുസഹജമായ പ്രതീക്ഷയും വിശ്വാസവും കണ്ടപ്പോള്‍ അടുത്ത ദിവസം തന്നെ കുര്‍ബാന അര്‍പ്പിച്ച് പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് വൈദികന്‍ സമ്മതിച്ചു. അവള്‍ക്ക് നിശ്ചയമുണ്ടായിരുന്നു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ തന്റെ പിതാവിന്റെ ആത്മാവിന് സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കുമെന്ന്.

ശുദ്ധീകരണസ്ഥലത്തിലെ വേദനകളില്‍ നി്ന്ന് എത്രയും പെട്ടെന്ന് പിതാവിനെ മോചിതനാക്കുവാനാണ് അവള്‍ ആഗ്രഹിച്ചത്. അടുത്ത ദിവസം തന്നെ വൈദികന്‍ അവളുടെ പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അവളും വിശുദ്ധ കുര്‍ബാനയില്‍ പ്‌ങ്കെടുത്തു. ആ സമയം തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് അവള്‍ പിന്നീട് ഇങ്ങനെയാണ് വിവരിച്ചത്. ആളിക്കത്തുന്ന തീജ്വാലകള്‍ക്കിടയില്‍ മുട്ടുകുത്തിയിരിക്കുന്ന പിതാവിനെ ആ സമയം അവള്‍കണ്ടു. അള്‍ത്താരപയുടെ പടികളുടെ താഴെയായിട്ടായിരുന്നു പിതാവിനെ അവള്‍ കണ്ടത്. എന്നാല്‍ വൈദികന് അവളുടെ പിതാവിനെ കാണാന്‍ കഴിഞ്ഞിരുന്നുമില്ല

രണ്ടാം ദിവസത്തെ കുര്‍ബാനയ്ക്കിടയിലും അവള്‍ പിതാവിനെ കണ്ടു. ഇത്തവണ പിതാവ് കളര്‍ ഡ്രസ് ധരിച്ച് ഡീക്കന്റെ സമീപത്ത് നില്ക്കുന്നതായിട്ടാണ് അവള്‍കണ്ടത്. ശുദ്ധീകരണസ്ഥലത്ത് ആയിരുന്നുവെങ്കിലും തീജ്വാലകളില്‍ വളരെ അകലെയായിരുന്നു അയാള്‍.

മൂന്നാം ദിവസത്തെ കുര്‍ബാനയ്ക്കിടയില്‍ അവള്‍ പിതാവിനെകണ്ടത് മഞ്ഞുപോലത്തെ ഡ്രസ് ധരിച്ചുനില്ക്കുന്നതായിട്ടാണ്. ആ സമയം അസാധാരണമായിട്ടൊന്ന് സംഭവിക്കുകയും ചെയ്തു. പിതാവ് ആകാശത്തിലേക്ക് ഉയര്‍ന്നുപൊങ്ങുന്നതായിട്ടാണ് അവള്‍ കണ്ടത്. ഇപ്പോള്‍ അദ്ദേഹത്തെ തീജ്വാലകള്‍ സ്പര്‍ശിച്ചിട്ടേ ഉണ്ടായിരുന്നില്ല. അയാള്‍ സന്തോഷവാനും പ്രസന്നവദനനുമായിരുന്നു.

പിതാവ് സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നുപൊങ്ങുന്നത് ആ പെണ്‍കുട്ടി നിറഞ്ഞ സന്തോഷത്തോടെ നോക്കിനിന്നു.

 

You must be logged in to post a comment Login