വിശുദ്ധ നാട് കണ്ടിട്ടില്ലാത്തവര്‍ക്കായി ഇതാ ഈശോയുടെ ശവകുടീരത്തിലേക്ക് വെര്‍ച്വല്‍ ടൂര്‍

വിശുദ്ധ നാട് കണ്ടിട്ടില്ലാത്തവര്‍ക്കായി ഇതാ ഈശോയുടെ ശവകുടീരത്തിലേക്ക്  വെര്‍ച്വല്‍ ടൂര്‍

വാഷിംങ്ടണ്‍ ഡിസി: നാഷനല്‍ ജിയോഗ്രഫിക് മ്യൂസിയം അടുത്ത ആഴ്ച ഹോളി സ്പള്‍ച്ചറിലേക്ക് ഒരു ത്രീഡി വെര്‍ച്വല്‍ ടൂര്‍ സംഘടിപ്പിക്കുന്നു. വിശുദ്ധ നാട് ശാരീരികകാരണങ്ങളാലോ മറ്റ് പലവിധ കാരണങ്ങളായോ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് വിശുദ്ധനാടിന്റെ സൗന്ദര്യം കാണിച്ചുകൊടുക്കുന്നതിനായിട്ടാണ് ഇങ്ങനെയൊരു വെര്‍ച്വല്‍ ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഒരു തീര്‍ത്ഥാടനത്തിന്റെ അനുഭവം നല്കുന്നതായിരിക്കും ഈ അനുഭവമെന്ന് അക്കാദമിക് ഡീനും തിയോളജി പ്രഫസറുമായ ഡോ അന്തോണി ലില്ലീസ് പറയുന്നു.

നവംബര്‍ 15 ന് ആരംഭിക്കുന്ന വെര്‍ച്വല്‍ ടൂര്‍ 2018 ഓഗസ്റ്റ് 15 വരെയുണ്ടാകും. ഈശോയുടെ ശവക്കല്ലറയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ അടുത്തയിടെയാണ് പൂര്‍ത്തിയായത്. വെര്‍ച്വല്‍ ടൂറില്‍ വിശുദ്ധനാടിന്റെ ചരിത്രത്തിലൂടെ കൊണ്ടുപോകുകയും ശവക്കല്ലറയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച പുതിയ ടെക്നോളജി പരിചയപ്പെടുത്തുകയും ചെയ്യും.

എങ്കിലും ക്രിസ്തുവിനോടുള്ള ഭക്തി വളര്‍ത്തുക മാത്രമാണ് വെര്‍ച്വല്‍ ടൂറിന്റെ ലക്ഷ്യം. വെര്‍ച്വല്‍ ടൂറിന് വരുന്നവര്‍ അതിന് മുമ്പായി ഈശോയുടെ പീഡാസഹനങ്ങളും ഉത്ഥാനവും വിവരിക്കുന്ന ബൈബിള്‍ ഭാഗം വായിച്ച് ധ്യാനിക്കുന്നത് നല്ലതായിരിക്കുമെന്നും അന്തോണി ലില്ലീസ് പറഞ്ഞു.

വെര്‍ച്വല്‍ ടൂര്‍ വത്തിക്കാന്‍ അനുകൂലിക്കുന്ന ഒന്നുകൂടിയാണ്. മഹാജൂബിലി വര്‍ഷമായ രണ്ടായിരത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഹോളിലാന്റിലേക്ക് പോകാന്‍ ആ്ഗ്രഹിച്ചിരുന്നുവെങ്കിലും സദാം ഹൂസൈന്‍ അനുവാദം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പോള്‍ ആറാമന്‍ ഹാളില്‍ സ്പിരിച്വല്‍ പില്‍ഗ്രിമേജ് ഇപ്രകാരം നടത്തിയിരുന്നു.

 

You must be logged in to post a comment Login