എന്റെ ദൈവം ജീവിക്കുന്ന ദൈവം: ഫാ. ജോസ് പൂതൃക്കയില്‍

എന്റെ ദൈവം ജീവിക്കുന്ന ദൈവം: ഫാ. ജോസ് പൂതൃക്കയില്‍

കോട്ടയം: എന്റെ ദൈവം ജീവിക്കുന്ന ദൈവമാണെന്നും ആത്മമിത്രങ്ങള്‍ നിന്നെ മറന്നാലും ഞാന്‍ നിനക്ക് ആത്മമിത്രമായി മാറുമെന്ന ദൈവവചനം തനിക്ക് ബലമായെന്നും ഫാ. ജോസ് പൂതൃക്കയില്‍. സിസ്റ്റര്‍ അഭയകേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് സിബിഐ കോടതി ഒഴിവാക്കിയ ഫാ. ജോസ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇപ്രകാരം പറഞ്ഞത്.

അപമാനങ്ങള്‍ അഭിമാനമാക്കി ദൈവം മാറ്റുമെന്ന് താന്‍ വിശ്വസിച്ചിരുന്നതായും അച്ചന്‍ പറഞ്ഞു. സത്യം വെളിപെടുമെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ട് നിരാശ തോന്നിയില്ല. അറസ്റ്റ് ചെയ്തവരോടും തെറ്റിദ്ധരിച്ചവരോടും ക്ഷമിച്ചുകഴിഞ്ഞു. അവരെല്ലാം മനപ്പൂര്‍വ്വം തെറ്റുചെയ്തതാണെന്ന് കരുതുന്നില്ല. നിരപരാധിത്വം തെളിയിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. കുറ്റം വിധിക്കാന്‍ വളരെ എളുപ്പവും. ജീവിതത്തിലെ തിക്താനുഭവങ്ങളിലെല്ലാം ദൈവത്തിന്റെ കരങ്ങള്‍ കാണുന്നു. ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സ്‌റ്റെഫിയും നിരപരാധികളാണെന്ന് വിശ്വസിക്കുന്നതായും അച്ചന്‍ പറഞ്ഞു.

You must be logged in to post a comment Login