കുറവിലങ്ങാടിന് അഭിഷേകമായി അഭിഷേകാഗ്നി ആരംഭിച്ചു

കുറവിലങ്ങാടിന്  അഭിഷേകമായി അഭിഷേകാഗ്നി  ആരംഭിച്ചു

കു​​റ​​വി​​ല​​ങ്ങാ​​ട്: അ​ഭി​ഷേ​കാഗ്നി ക​ൺ​വ​ൻ​ഷ​നു ഭക്തിപൂര്‍വ്വമായ തുടക്കമായി. പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. വി​​കാ​​രി റ​​വ.​​ ഡോ.​ ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ, സീ​​നി​​യ​​ർ സ​​ഹ​​വി​​കാ​​രി ഫാ. ​കു​​ര്യാ​​ക്കോ​​സ് വെ​​ള്ള​​ച്ചാ​​ലി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

കാ​​ഞ്ഞി​​ര​​പ്പി​​ള്ളി രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കി. കു​​റ​​വി​​ല​​ങ്ങാ​​ട് മ​​ർ​​ത്ത്മ​​റി​​യം ഫൊ​​റോ​​ന സ​​ഹ​​വി​​കാ​​രി ഫാ. ​​ജോ​​ർ​​ജ് എ​​ട്ടു​​പ​​റ​​യി​​ൽ, ഫാ. ​​തോ​​മ​​സ് ഇ​​ല​​വ​​നാ​​മു​​ക്ക​​ട എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി.

ജോ​​സ് കെ. ​​മാ​​ണി എം​​പി, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​സി. കു​​ര്യ​​ൻ, സ​​ഹ​​വി​​കാ​​രി​​യും ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​റു​​മാ​​യ ഫാ. ​​മാ​​ത്യു വെ​​ങ്ങാ​​ലൂ​​ർ, സ​​ഹ​​വി​​കാ​​രി​​മാ​​രാ​​യ ഫാ. ​ജോ​​ർ​​ജ് എ​​ട്ടു​​പ​​റ​​യി​​ൽ, ഫാ. ​​ജോ​​സ​​ഫ് കു​​ന്ന​​യ്ക്കാ​​ട്ട്, ഫാ. ​​മാ​​ത്യു പി​​ണ​​ക്കാ​​ട്ട്, ദേ​​വ​​മാ​​താ കോ​​ള​​ജ് അ​​സി.​​ പ്ര​​ഫ.​ ഫാ. ​മാ​​ത്യു ക​​വ​​ള​​മ്മാ​​ക്ക​​ൽ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

എ​​ല്ലാ ​ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം നാ​​ലി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടെ​​യാ​ണു ക​​ണ്‍​വ​​ൻ​​ഷ​​ൻ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ഇ​ന്നു പാ​​ലാ രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് മ​​ലേ​​പ​​റ​​ന്പി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ക്കും.

 തു​​ട​​ർ​​ന്നു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ പാ​​ലാ രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​രാ​​യ മോ​​ണ്‍.​ ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, മോ​​ണ്‍.​ ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ, മോ​​ണ്‍.​ ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും.

ഇ​​ന്നു മു​​ത​​ൽ എ​​ല്ലാ​​ദി​​വ​​സ​​വും രാ​​വി​​ലെ ഒ​​ൻ​​പ​​ത് മു​​ത​​ൽ 3.30വ​​രെ കൗ​​ണ്‍​സ​​ലിം​​ഗി​​നും രാ​​വി​​ലെ 10 മു​​ത​​ൽ നാ​​ലു​​വ​​രെ കു​​ന്പ​​സാ​​ര​​ത്തി​​നും സൗകര്യമുണ്ട്. കൗ​​ണ്‍​സലിം​​ഗ് പാ​​രി​​ഷ്ഹാ​​ളി​​ലും കു​​ന്പ​​സാ​​രം വ​​ലി​​യ പ​​ള്ളി​​യി​​ലു​​മാ​​ണ് ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്.

You must be logged in to post a comment Login