അഭിഷേകാഗ്നി ഏക ദിന ഒരുക്കധ്യാനങ്ങള്‍ക്ക് തുടക്കമായി

അഭിഷേകാഗ്നി ഏക ദിന ഒരുക്കധ്യാനങ്ങള്‍ക്ക് തുടക്കമായി

ബ്രിസ്‌റ്റോള്‍: ഒക്ടോബറില്‍ നടക്കുന്ന പ്രഥമ ഗ്രേറ്റ് ബ്രിട്ടന്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന് വിശ്വാസികളെ ആത്മീയമായി ഒരുക്കുന്ന ഏകദിന ഒരുക്ക ധ്യാനങ്ങള്‍ക്ക് തുടക്കം കുറിച്ചു. രൂപതയിലെ എട്ടു റീജിയണുകളിലായി നടക്കുന്ന ഏകദിന കണ്‍വന്‍ഷനുകളില്‍ ആദ്യത്തേത് ബ്രിസ്റ്റോണില്‍ നടന്നു.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറും സെഹിയോന്‍ യുകെ ഡയറക്ടറുമായ ഫാ.സോജി ഓലിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം എന്നിവരുടെ നേതൃത്വത്തിലാണ് വചനപ്രഘോഷണ ശുശ്രൂഷകള്‍. ജപമാല, ആരാധനാസ്തുതിഗീതങ്ങള്‍, വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യആരാധന എന്നിവ നടന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായിരുന്നു.

രണ്ടാമത്തെ ഏകദിന ഒരുക്ക റീജിയനല്‍ കണ്‍വന്‍ഷന്‍ ലണ്ടന്‍ റീജിയണില്‍ ഇന്ന് നടക്കും.

നല്ലതുപോലെ ഒരുക്കപ്പെട്ട നിലത്തു വിതയ്ക്കുന്ന വിത്താണ് വളര്‍ന്ന് നൂറുമേനി വിളവുതരുന്നതെന്ന( മത്തായി 13:8) സുവിശേഷ സന്ദേശത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ഒക്ടോബറില്‍ നടക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷന് മുന്നോടിയായി വിശ്വാസികളുടെ ഹൃദയങ്ങളെ ഈ ഒരുക്കധ്യാനങ്ങളിലൂടെ സജ്ജമാക്കുന്നതെന്ന് മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.

ഫാ. പോള്‍ വെട്ടിക്കാട്ട്. ഫാ. ജോയി വയലില്‍, ഫാ. സിറില്‍ ഇടമന, ഫാ. സണ്ണിപോള്‍, ഫാ.ജോസ് മാളിയേക്കല്‍,. ഫാ.സിറില്‍ തടത്തില്‍, ഫാ.ജോര്‍ജ് പുത്തൂര്‍, ഫാ. അബ്രോസ് മാളിയേക്കല്‍, ഫാ. സജി അപ്പോഴിപ്പറമ്പില്‍, ഫാ.പയസ്, ഫാ.ജിമ്മി സെബാസ്റ്റ്യന്‍, ഫാ.ചാക്കോ പനത്തറ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

You must be logged in to post a comment Login