അഭിഷേകാഗ്നി ഇന്ന് കവന്‍ട്രി റീജിയണില്‍

അഭിഷേകാഗ്നി ഇന്ന് കവന്‍ട്രി റീജിയണില്‍

കവന്‍ട്രി: പ്രഥമ ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ഇന്ന് കവന്‍ട്രി റീജിയണില്‍ നടക്കും. അഭിഷേകാഗ്നി കണ്‍വന്‍ഷന്റെ അഞ്ചാം ദിനമാണ് ഇന്ന്. രാവിലെ ഒമ്പതു മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും.

കേംബ്രിഡ്ജ് സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് കത്തീഡ്രലില്‍ നടന്ന കണ്‍വന്‍ഷനില്‍, കേംബ്രിഡ്ജ് റീജിയന്റെ വിവിധ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള നിരവധി വിശ്വാസികള്‍ പങ്കെടുത്തു.  ജപമാല, ആരാധനാഗീതങ്ങള്‍, ആത്മീയപ്രഭാഷണങ്ങള്‍,വിശുദ്ധ കുര്‍ബാന, ആരാധന എന്നിവ കണ്‍വന്‍ഷനില്‍ ഉണ്ടായിരുന്നു.

യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടിയാണ് കുരിശില്‍ മരിച്ചതെന്ന് വിശ്വസിക്കുന്നവര്‍ക്കാണ് നിത്യജീവന്‍ ലഭിക്കുന്നതെന്ന് മുഖ്യപ്രഭാഷകനും സെഹിയോന്‍ അഭിഷേകാഗ്നി ശുശ്രൂഷകളുടെ ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ പറഞ്ഞു. കേംബ്രിഡ്ജില്‍ നടന്ന ശുശ്രൂഷകളില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഫാ. സാംസണ്‍ കോട്ടൂര്‍, ഫാ. സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ ലോകത്തില്‍ വച്ച് സ്വന്തമാക്കാവുന്ന ഏറ്റവും മനോഹരവും വിലയുറ്റതുമായ കാര്യം യേശുക്രിസ്തുവാണെന്ന് മാര്‍ സ്രാമ്പിക്കല്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

നാളെ സൗത്താംപ്റ്റണ്‍ റിജീയണിലാണ് ഏകദിന അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ നടക്കുന്നത്.

You must be logged in to post a comment Login