എബൈഡ് യുവജനധ്യാനം സെപ്തംബര്‍ 28 മുതല്‍

എബൈഡ് യുവജനധ്യാനം സെപ്തംബര്‍ 28 മുതല്‍

ചിറ്റൂര്‍ :അഖില കേരളാടിസ്ഥാനത്തില്‍ യുവജനങ്ങള്‍ക്കായി  ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ നടത്തുന്ന ABIDE 27 യുവജനധ്യാനം സെപ്തംബര്‍ 28 വ്യാഴാഴ്ച്ച രാവിലെ 9 ന് ആരംഭിക്കുന്നു. 27-ാമത്തെ ABIDE ധ്യാനത്തിന്റെ ഉദ്ഘാടനം മുന്‍ ഡി.ജി.പി. ഹൊര്‍മിസ് തരകന്‍ I.P.S. നിര്‍വ്വഹിക്കും . ബിഷപ്പ് പോളി കണ്ണൂക്കാടന്‍, ബിഷപ്പ് റാഫേല്‍ തട്ടില്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.

രണ്ടായിരത്തോളം യുവതിയുവാക്കള്‍ പങ്കെടുക്കുന്ന ABIDE യുവജനധ്യാനം യുവജനങ്ങളുടെ വ്യക്തിത്വവികസനത്തിനും മൂല്യാധിഷ്ഠിത ജീവിതത്തിന്റെ വളര്‍ച്ചയ്ക്കും വിദ്യാഭ്യാസ – തൊഴില്‍ ഉയര്‍ച്ചയ്ക്കും ഏറെ ഉപകരിക്കും. ആധുനിക ലോകത്തില്‍ യുവതിയുവാക്കള്‍ നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ യുവാക്കളെ കരുത്തുള്ളവരാക്കുന്നഒരു അസാധാരണ യുവജനധ്യാനമാണ് ഇത്.

യുവതിയുവാക്കളില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകളും സാധ്യതകളും പുറത്തുകൊണ്ട് വന്ന് അവര്‍ക്ക് ആത്മാഭിമാനവും ദിശാബോധവും പ്രത്യാശയും പകരുന്ന ABIDE ധ്യാനങ്ങളില്‍ ഇതുവരെ നാല്പതിരണ്ടായിരത്തോളം പേര്‍ പങ്കെടുത്തിട്ടുണ്ടെന്ന് ചിറ്റൂര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോസ് ഉപ്പാണി പറഞ്ഞു.

ABIDE 27 ഒക്ടോബര്‍ 2 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് സമാപിക്കും.

You must be logged in to post a comment Login