ഡൗണ്‍ സിന്‍ഡ്രോം ഗര്‍ഭസ്ഥ ശിശുക്കളെ കൊന്നൊടുക്കുന്നത് വംശഹത്യ

ഡൗണ്‍ സിന്‍ഡ്രോം ഗര്‍ഭസ്ഥ ശിശുക്കളെ കൊന്നൊടുക്കുന്നത് വംശഹത്യ

വാഷിംങ്ടണ്‍: ഡൗണ്‍ സിന്‍ഡ്രോം ആണെന്ന് മനസ്സിലാക്കി കുഞ്ഞുങ്ങളെ ഗര്‍ഭത്തില്‍ വച്ചുകൊല്ലുന്നത് മനുഷ്യാവകാശ ധ്വംസനം മാത്രമല്ല വംശഹത്യകൂടിയാണെന്ന് യുഎന്‍.

പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായം വന്നത്. ഇത്തരത്തിലുള്ള വിവേകരഹിതമായ വിവേചനങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥപൂരിതമായ സംഭാഷണങ്ങള്‍ ആവശ്യമാണെന്നു ആര്‍ച്ച് ബിഷപ് ബെര്‍നാര്‍ഡിറ്റോ ഓസാ പറഞ്ഞു. ഡൗണ്‍സിന്‍ഡ്രോം ആയ വ്യക്തകള്‍ തങ്ങളുടെ കുടുംബത്തോടൊത്ത് സന്തോഷകരമായ ജീവിതം നയിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകത്തില്‍ അവര്‍ സന്തോഷത്തോടെ ജീവിക്കുന്നു. ലോകം അവരെ പ്രതിയും സന്തോഷിക്കുന്നു.

2011 ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നത് 99 ശതമാനം ഡൗണ്‍ സിന്‍ഡ്രോം വ്യക്തികളും സന്തോഷത്തോടെ ജീവിക്കുന്നു എന്നാണ്. 99 ശതമാനം മാതാപിതാക്കളും തങ്ങളുടെ ഡൗണ്‍സിന്‍ന്‌ഡ്രോം മക്കളെ സ്‌നേഹിക്കുകയും 79 ശതമാനം പേരും പോസീറ്റീവ് ഔട്ട്‌ലുക്ക് അവരുടെ ജീവിതത്തെ പ്രതി രേഖപ്പെടുത്തുകയും ചെയ്യുമ്പോള്‍ വെറും നാലു ശതമാനം മാത്രമാണ് തങ്ങളുടെ മക്കളെ തള്ളിപ്പറയുന്നത്.

6,000 ഡൗണ്‍സിന്‍ഡ്രോം കുട്ടികള്‍ അമേരിക്കയില്‍ ഓരോ വര്‍ഷവും പിറന്നുവീഴുന്നു. 67 ശതമാനം ഗര്‍ഭധാരണങ്ങളും ഡൗണ്‍സിന്‍ഡ്രോം ആയതിന്റെ പേരില്‍ അബോര്‍ഷന്‍ ചെയ്യപ്പെടുന്നുമുണ്ട്.

You must be logged in to post a comment Login