അബോര്‍ഷന്‍, ഇന്ത്യയില്‍ കൊല്ലപ്പെട്ടത് 30 കോടി കുഞ്ഞുങ്ങള്‍

അബോര്‍ഷന്‍, ഇന്ത്യയില്‍ കൊല്ലപ്പെട്ടത്  30 കോടി കുഞ്ഞുങ്ങള്‍

ന്യൂഡല്‍ഹി: ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ  നാൽപത്തിയേഴു വർഷത്തിനിടയില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടത് മുപ്പതു കോടി കുഞ്ഞുങ്ങള്‍.  പ്രശസ്ത പ്രോ ലെെഫ് വെബ്സൈറ്റായ ലെെെവ് ആക്ഷൻ ആണ് ഈ വിവരം പുറത്തുവിട്ടത്.

2015-ല്‍ മാത്രം ഒരു കോടി അൻപത്തിയാറു ലക്ഷം ഗർഭസ്ഥ ശിശുക്കൾ അബോര്‍ഷനിലൂടെ  കൊല്ലപ്പെട്ടു എന്ന് ഇന്‍റര്‍നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോപ്പുലേഷൻ സയൻസും, ഗുറ്റ്മാച്ചർ ഇൻസ്റ്റിറ്റ്യൂട്ടൂം  നടത്തിയ പഠനം പുറത്തുവിട്ടിരുന്നു. ഇരുപത്തി നാലു മാസം വരെ ഗര്‍ഭഛിദ്രം നടത്താൻ അനുമതി നൽകുന്ന നിയമം പാസാക്കാൻ ദേശീയ തലത്തിൽ ശ്രമം നടക്കുന്നുണ്ട്. ഈ  നിയമം പ്രാബല്യത്തിൽ വന്നാൽ ഗര്‍ഭഛിദ്രം ഏറ്റവും കൂടുതൽ നടത്തുന്ന രാജ്യമായി ഇന്ത്യ മാറും.

You must be logged in to post a comment Login