അമേരിക്കയില്‍ അബോര്‍ഷന്‍ നിരക്ക് കുറഞ്ഞു

അമേരിക്കയില്‍ അബോര്‍ഷന്‍ നിരക്ക് കുറഞ്ഞു

നോര്‍ത്ത് കരോലിന: അമേരിക്കയില്‍ അബോര്‍ഷന്‍ നിരക്ക് ചരിത്രത്തിലാദ്യമായി വന്‍തോതില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 2013നും 2014 നും ഇടയ്ക്ക് അബോര്‍ഷനില്‍ രണ്ടു ശതമാനം കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. 2014 ല്‍ അബോര്‍ഷന്‍ 652,639 ആയിരുന്നു. 2005 മുതല്‍ 2014 വരെ ആകെ എണ്ണം,, നിരക്ക്, അനുപാതം എന്നിവ വര്‍ദ്ധിച്ചിരുന്നു.

എന്നാല്‍ 2014 മുതല്‍ ഈ മൂന്ന് രീതിയിലും ഏറ്റവും കുറഞ്ഞ ലെവലാണ് കാണിച്ചിരിക്കുന്നത്. അതുപോലെ 15 നും 19 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്ക് ഇടയിലുള്ള അബോര്‍ഷന്‍ നിരക്കും 49 % കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതേ കാലയളവില്‍ തന്നെ ജനനനിരക്ക് 40% കുറഞ്ഞിട്ടുണ്ട്‌

You must be logged in to post a comment Login