അന്ന് അബോര്‍ഷന്‍ ക്ലിനിക്ക്, ഇന്ന് ദരിദ്രര്‍ക്കുള്ള ചികിത്സാലയം

അന്ന് അബോര്‍ഷന്‍ ക്ലിനിക്ക്, ഇന്ന് ദരിദ്രര്‍ക്കുള്ള ചികിത്സാലയം

വെര്‍ജീനിയ: മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് വെര്‍ജീനിയായിലെ ഏറ്റവും വലിയ അബോര്‍ഷന്‍ ക്ലീനിക്കായിരുന്നു അത്. ഇന്നാവട്ടെ അത് പരിശുദ്ധ മറിയത്തിന്റെ പേരിലുള്ള ദരിദ്രര്‍ക്കുവേണ്ടിയുള്ള ക്ലിനിക്കായി മാറിയിരിക്കുന്നു.

2015 സെപ്തംബറിലാണ് അബോര്‍ഷന്‍ ക്ലിനിക്ക് അടച്ചുപൂട്ടിയത്. ഉടമസ്ഥന്റെ മരണമായിരുന്നു കാരണം. തുടര്‍ന്ന് ബ്ലെസ്ഡ് വെര്‍ജിന്‍ മേരി ഫൗണ്ടേഷന്‍ കെട്ടിടം ഏറ്റെടുക്കുകയായിരുന്നു. ആര്‍ലിംങ്ടണ്‍ രൂപതയുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. അങ്ങനെയാണ് ദരിദ്രര്‍ക്ക് വേണ്ടി സൗജന്യചികിത്സ നല്കുന്ന ചികിത്സാലയമായി ഇത് രൂപാന്തരപ്പെട്ടത്. ക്ലിനിക്കിലെ ഡോക്ടര്‍, നേഴ്‌സ് തുടങ്ങിയവരും തങ്ങളുടെ സേവനം സൗജന്യമായിട്ടാണ് നല്കുന്നത്.

പ്രത്യേകമായ മെഡിക്കല്‍ സംരക്ഷണം ലഭിക്കാത്ത അഭയാര്‍ത്ഥികളായ ആളുകളാണ് ഇവിടെ കൂടുതലായും ചികിത്സ തേടിയെത്തുന്നത്. ക്ലിനിക്കിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നുള്ളആഗ്രഹത്തിലാണ് ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍

You must be logged in to post a comment Login