അടച്ചുപൂട്ടിയ അബോര്‍ഷന്‍ ക്ലീനിക്കില്‍ സഭയുടെ വക സൗജന്യ വൈദ്യസഹായം

അടച്ചുപൂട്ടിയ അബോര്‍ഷന്‍ ക്ലീനിക്കില്‍ സഭയുടെ വക സൗജന്യ വൈദ്യസഹായം

വെര്‍ജീനിയ: അടച്ചുപൂട്ടിയ അബോര്‍ഷന്‍ ക്ലീനിക്ക് സഭ ഏറ്റെടുക്കുന്നു. എന്തിനെന്നല്ലേ സൗജന്യമായി ചികിത്സ നല്കാന്‍.

അബോര്‍ഷന്‍ നടത്തിക്കൊണ്ടിരുന്ന മനാസാസിലെ ക്ലീനിക്ക് 2015 ലാണ് അടച്ചൂപൂട്ടിയത്. ഇതാണ് അര്‍ലിംങ്ടണ്‍സിലെ രൂപതയിലെ കത്തോലിക്കാ ചാരിറ്റി ഏറ്റെടുത്ത് നടത്താന്‍ പോകുന്നത്. ഇതിന്റെ പ്രവര്‍ത്തനം നവംബറില്‍ ആരംഭിക്കും. മദര്‍ ഓഫ് മേഴ്‌സി ഫ്രീ മെഡിക്കല്‍ ക്ലിനിക്ക് എന്നായിരിക്കും പുതിയ സൗകര്യം അറിയപ്പെടുന്നത്. അടിസ്ഥാനപരമായ ചികിത്സകള്‍ ഇവിടെ സൗജന്യമായി ലഭിക്കും എന്ന് രൂപത  പുറപ്പെടുവിച്ച പത്രപ്രസ്താവന പറയുന്നു.

കഴിഞ്ഞ 27 വര്‍ഷമായി നടന്നുവരുകയായിരുന്ന ക്ലിനിക്കില്‍ വര്‍ഷം തോറും ആയിരത്തിമുന്നൂറിലധികം അബോര്‍ഷനുകളാണ് നടന്നിരുന്നത്. ഇതിനെതിരെ 17 ല്‍ അധികം കത്തോലിക്കാ പള്ളികളുടെ പ്രതിനിധികള്‍ നാല്പത് ദിവസത്തോളം പ്രക്ഷോഭം നടത്തിയതിന് ശേഷമാണ് ക്ലീനിക്ക് അടച്ചുപൂട്ടിയത്.

You must be logged in to post a comment Login