അബോര്‍ഷന് വേണ്ടി വാദിച്ച കത്തോലിക്കര്‍ അനുതപിച്ച് കുമ്പസാരിക്കണമെന്ന് ഐറീഷ് മെത്രാന്‍

അബോര്‍ഷന് വേണ്ടി വാദിച്ച കത്തോലിക്കര്‍ അനുതപിച്ച് കുമ്പസാരിക്കണമെന്ന് ഐറീഷ് മെത്രാന്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭരണഘടനാ ഭേദഗതിയില്‍ ഭ്രൂണഹത്യ നിയമവിധേയമാക്കാന്‍ അനുകൂലിച്ച എല്ലാ കത്തോലിക്കാ വിശ്വാസികളും അനുതപിച്ച് കുമ്പസാരിക്കണമെന്ന് എല്‍ഫിന്‍ രൂപതാധ്യക്ഷന്‍ കെവിന്‍ ഡൊറാന്റെ.

നമ്മുടെ ഓരോ പാപവും നമ്മെ ദൈവത്തില്‍ നിന്ന് അകറ്റുകയാണ്. ദൈവവും സഭയുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്തുന്ന ഓരോ കത്തോലിക്കനും വോട്ടെടുപ്പിലെ തങ്ങളുടെ തീരുമാനത്തെക്കുറിച്ച് പുനപരിശോധന നടത്തണം. അയര്‍ലണ്ടിലെ ജനങ്ങളുടെ ധാര്‍മ്മികമൂല്യച്യുതിയാണ് വോട്ടെടുപ്പില്‍ പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു.

21 ലക്ഷം ജനങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 66 % വും ഭ്രൂണഹത്യ നിയമവിധേയമാക്കാനാണ് വോട്ട് ചെയ്തിരുന്നത്.

You must be logged in to post a comment Login