സ്‌കോട്ട്‌ലന്റില്‍ അബോര്‍ഷന്‍ ഗുളികകള്‍ കഴിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കുന്നു

സ്‌കോട്ട്‌ലന്റില്‍ അബോര്‍ഷന്‍ ഗുളികകള്‍ കഴിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കുന്നു

ഗ്ലാസ്ഗോ: വീടുകളില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവാദം നല്കിക്കൊണ്ട് സ്ത്രീകളെ അബോര്‍ഷന്‍ ഗുളികകള്‍ കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതായി വാര്‍ത്ത. ദരിദ്രരും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുമായ സ്ത്രീകളാണ് കൂടുതലായും ഇതിന് വിധേയരാകുന്നത്. തിരഞ്ഞെടുക്കാവുന്ന ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമായി അവര്‍ക്കിത് തോന്നുകയും ചെയ്യുന്നു.

കഴിഞ്ഞ നവംബറിലാണ് ഇത് സംബന്ധിച്ച ആദ്യത്തെ പ്രഖ്യാപനം നടന്നത്. നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളെ ഉദരത്തില്‍വച്ച് കൊന്നൊടുക്കുന്ന ഈ കിരാതപ്രവൃത്തികള്‍ക്കെതിരെ അന്ന് കത്തോലിക്കാ മെത്രാന്മാര്‍ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു.

യുഎസ്, ഫ്രാന്‍സ്, സ്വീഡന്‍ എന്നീ രാ്ജ്യങ്ങളില്‍ നടക്കുന്നതിന്റെ പ്രതിഫലനം മാത്രമാണ് ഇതെന്ന് അബോര്‍ഷന്‍ റൈറ്റ്‌സ് ഗ്രൂപ്പിന്റെ വൈ്‌സ് ചെയര്‍മാന്‍ ജിലിയന്‍ മെര്‍ച്ചന്റ് ന്യായീകരിച്ചുകൊണ്ട് പറയുന്നു.

 

You must be logged in to post a comment Login