അബോര്‍ഷന്‍ നിയമാനുസൃതമാക്കാനുള്ള തീരുമാനത്തിനെതിരെ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രോലൈഫ് റാലി

അബോര്‍ഷന്‍ നിയമാനുസൃതമാക്കാനുള്ള തീരുമാനത്തിനെതിരെ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രോലൈഫ് റാലി

അയര്‍ലണ്ട്: റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമാനുസൃതമാക്കാനുള്ള തീരുമാനത്തിനെതിരെ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് ശനിയാഴ്ച നടന്നു. പുരോഗമനാത്മകവും അനുകമ്പാര്‍ദ്രവുമായ ഒരു സമൂഹത്തില്‍ ഒരിക്കലും അബോര്‍ഷന് സ്ഥാനമില്ല  .പ്രോലൈഫ് റാലിയില്‍ പങ്കെടുത്ത നിയാം ബഹ്‌റിയാന്‍ പറഞ്ഞു.

സേവ് ലൈവ്‌സ്, സേവ് ദ എയ്ത്ത്, റീപീല്‍ കില്‍സ് വോട്ട് നോ, കീപ്പ് അയര്‍ലണ്ട് പ്രോ ലൈഫ് എന്നിങ്ങനെ മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. പാര്‍ലെന്‍ സ്വകയറില്‍ നിന്ന് മെറിയോണ്‍ സ്‌ക്വയര്‍ വരെയായിരുന്നു റാലി.

അയര്‍ലണ്ടിലെ ഭരണഘടനായുടെ എട്ടാം അമെന്‍ഡ്‌മെന്റ് പ്രകാരം അമ്മയുടെയും ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെയും അവകാശം ഒരുപോലെയാണ് എന്നാണ്. 1983 ല്‍ 67 ശതമാനം ആളുകളും ഇത് അംഗീകരിച്ചുകൊണ്ടാണ് വോട്ട് ചെയ്തതും. അതുകൊണ്ട് സോഷ്യല്‍മീഡിയ സേവ്ദ8th എന്ന ഹാഷ്ടാഗോംടെയാണ് പ്രോലൈഫ് റാലിയെ പ്രമോട്ട് ചെയ്തത്.

You must be logged in to post a comment Login