ഇനി അബോര്‍ഷന്‍ വീടുകളിലുമാകാം; സ്‌കോട്ട്‌ലന്റിലെ കത്തോലിക്കാ സഭ പ്രതിഷേധവുമായി രംഗത്ത്

ഇനി അബോര്‍ഷന്‍ വീടുകളിലുമാകാം; സ്‌കോട്ട്‌ലന്റിലെ കത്തോലിക്കാ സഭ പ്രതിഷേധവുമായി രംഗത്ത്

സ്‌കോട്ട്‌ലന്റ്: അബോര്‍ഷനെക്കുറിച്ച് ഗവണ്‍മെന്റിനോട് പുതുക്കിയ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചുറച്ച് സ്‌കോട്ട്‌ലന്റിലെ മെത്രാന്മാര്‍. വീടുകളില്‍ സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ ഗുളികകള്‍ നല്കാനുള്ള പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഇത്. അബോര്‍ഷന്‍ വളരെ എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം പദ്ധതികള്‍ നിഷ്‌ക്കളങ്കജീവനുകളുടെ അന്ത്യത്തിന് കാരണമാകുന്നുവെന്ന യാഥാര്‍ത്ഥ്യം മറക്കരുതെന്ന് ഇത് സംബന്ധിച്ച പ്രസ്താവനയില്‍ മെത്രാന്മാര്‍ വ്യക്തമാക്കി. ഗ്ലാസ്‌ക്കോയിലെയും എഡിന്‍ബര്‍ഗിലെയും മെത്രാന്മാരുള്‍പ്പടെ ആറു മെത്രാന്മാരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

സ്‌കോട്ട്‌ലന്റ് ആക്ട് 2016 പ്രകാരം അബോര്‍ഷന്‍ അനുവദിക്കുന്നത് ഹോസ്പിറ്റലുകളിലോ ലൈസന്‍സുള്ള ക്ലീനിക്കുകളിലോ മാത്രമാണ്. എന്നാല്‍ പുതിയ നിയമം വരുമ്പോള്‍ അത് വീടുകളില്‍ പോലും ചെയ്യാനുള്ള അവസരം ലഭിക്കും. ഇതിനെതിരെയാണ് ശക്തമായ നടപടികളുമായി കത്തോലിക്കാ സഭ മുന്നോട്ടുപോകുന്നത്.

കഴിഞ്ഞ വര്‍ഷം സ്‌കോട്ട്‌ലന്റില്‍ നടന്ന ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണം 12,063 ആയിരുന്നു.

You must be logged in to post a comment Login