10 ദിവസം, അബോര്‍ഷന്‍ വഴി കൊല്ലപ്പെട്ടത് 1.2 ദശലക്ഷം

10 ദിവസം, അബോര്‍ഷന്‍ വഴി കൊല്ലപ്പെട്ടത് 1.2 ദശലക്ഷം

ന്യൂയോര്‍ക്ക്: പുതുവര്‍ഷത്തിലെ 10 ദിവസങ്ങള്‍ക്കുള്ളില്‍ അബോര്‍ഷന്‍ വഴി കൊല്ലപ്പെട്ടത് 1.2 ദശലക്ഷം കുഞ്ഞുങ്ങള്‍. വേള്‍ഡോ മീറ്റര്‍ എന്ന വെബ്‌സൈറ്റിന്റെ തല്‍സമയ ഡിജിറ്റല്‍ കൗണ്ടറിലാണ് ഈ വിവരം വെളിപെടുത്തിയത്. വേള്‍ഡ് ഹെല്‍ത്ത് ഓള്‍ഗനൈസേഷനില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്നാണ് വേള്‍ഡോ മീറ്റര്‍ ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. 1,25,000 ഭ്രൂണഹത്യകള്‍ അനുദിനം നടക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പറയുന്നത്. പ്രതിവര്‍ഷം 40 മുതല്‍ 50 ദശലക്ഷം ഭ്രൂണഹത്യകള്‍ നടക്കുന്നുണ്ടത്രെ.

You must be logged in to post a comment Login