സ്വര്‍ഗ്ഗരാജ്യം കിട്ടുന്നത് അയല്‍ക്കാരെ സ്നേഹിക്കുന്നവര്‍ക്ക് : ആര്‍ച്ച് ബിഷപ് സൂസപാക്യം

സ്വര്‍ഗ്ഗരാജ്യം കിട്ടുന്നത് അയല്‍ക്കാരെ സ്നേഹിക്കുന്നവര്‍ക്ക് :  ആര്‍ച്ച് ബിഷപ് സൂസപാക്യം

അ​​​ബു​​​ദാ​​​ബി: അ​​​യ​​​ൽ​​​ക്കാ​​​രെ സ്നേ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്ന യേ​​​ശു​​​വി​​​ന്‍റെ വ​​​ച​​​ന​​​ങ്ങ​​​ൾ സ്വ​​​ന്തം ജീ​​​വി​​​ത​​​ത്തി​​​ൽ പ​​​ക​​​ർ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണു ദൈ​​​വ​​​രാ​​​ജ്യം ല​​​ഭി​​​ക്കു​​​ക​​​യെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ. ​​​സൂ​​​സ​​പാ​​​ക്യം. അ​​​ബു​​​ദാ​​​ബി മു​​​സ​​​ഫ സെ​​​ന്‍റ് പോ​​​ൾ​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ആ​​​ഘോ​​​ഷി​​​ച്ച ക്രി​​​സ്തു​​​രാ​​​ജ തി​​​രു​​​നാ​​​ളി​​​ൽ സ​​​മൂ​​​ഹ​​​ബ​​​ലി​​​ക്കു മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.

ക​​​രി​​​സ്മാ​​​റ്റി​​​ക് മി​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​വ​​​ർ​​​ഗീ​​​സ് മു​​​ണ്ട​​​ക്ക​​​ൽ, വി​​​കാ​​​രി ഫാ. ​​​അ​​​നി​​​ൽ സേ​​​വ്യ​​​ർ, ഫാ. ​​​ജോ​​​ണ്‍ പ​​​ടി​​​ഞ്ഞാ​​​ക്ക​​​ര, ഫാ. ​​​ജി​​​ജോ ജോ​​​ർ​​​ജ്, ഫാ. ​​​ലെ​​​നി, ഫാ. ​​​പ​​​യ​​​സ് എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു.

You must be logged in to post a comment Login