തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീകളെ മോചിപ്പിച്ചു

തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീകളെ മോചിപ്പിച്ചു

അബൂജ: കഴിഞ്ഞ ഞായറാഴ്ച യാത്രാമധ്യേ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീകള്‍ മോചിതരായി. മദര്‍സുപ്പീരിയര്‍ സിസ്റ്റര്‍ ഏഞ്ചലിന്‍, സിസ്റ്റര്‍ അമാബിലിസ്, സിസ്റ്റര്‍ കേറ്റ് എന്നിവരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇവര്‍ യാത്ര ചെയ്തിരുന്ന വാഹനത്തിന്റെ ഡ്രൈവറെയും തട്ടിക്കൊണ്ടുപോയിരുന്നു.

ഡോട്ടേഴ്‌സ് ഓഫ് മേരി മദര്‍ ഓഫ് മേഴ്‌സി സഭാംഗങ്ങളാണ് കന്യാസ്ത്രീകള്‍.

മോചിതരായെങ്കിലും ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

You must be logged in to post a comment Login