കന്യാസ്ത്രീയുടെ മരണം, നഷ്ടപരിഹാരം നല്കണമെന്ന് കോടതി

കന്യാസ്ത്രീയുടെ മരണം, നഷ്ടപരിഹാരം നല്കണമെന്ന് കോടതി

മധുരൈ: റോഡപകടത്തില്‍ മരണമടഞ്ഞ കന്യാസ്ത്രീ അംഗമായ സഭാവിഭാഗം സമര്‍പ്പിച്ച പരാതിയിന്മേല്‍ സഭയ്ക്ക് അനുകൂലമായി കോടതിയുടെ വിധി. തമിഴ് നാട് സ്‌റ്റേറ്റ് കോര്‍പ്പറേഷനോടാണ് കന്യാസ്ത്രീയുടെ മരണത്തിന്റെ പേരില്‍ നഷ്ടപരിഹാരം നല്കാന്‍ കോടതി വിധിച്ചിരിക്കുന്നത്.

2002 മാര്‍ച്ച് ഒന്നിനാണ് കേസിനാപസ്പദമായ സംഭവം നടന്നത്. ഓക്‌സിലം കോണ്‍ഗ്രിഗേഷന്‍ അംഗമായ സിസ്റ്റര്‍ അലന്‍ഗാരാ മേരിയും സിസ്റ്റര്‍ റോസലിന്‍ ജോസഫും കൂടി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ അതിവേഗത്തില്‍ വന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ട്രിച്ചി-ഡിന്‍ഡിഗല്‍ റോഡില്‍ വച്ചായിരുന്നു അപകടം. സിസ്റ്റര്‍ അലന്‍ഗാര ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് വച്ചുതന്നെ മരണമടഞ്ഞു.സിസ്റ്റര്‍ റോസലിന്‍ പരിക്കുകളോടെ അപകടത്തെ അതിജീവിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലിനെ നഷ്ടപരിഹാരത്തിനായി സഭ സമീപിച്ചതും കോടതി അനുകൂലമായ വിധി നടപ്പിലാക്കിയതും.

You must be logged in to post a comment Login