മദ്യപാനത്തില്‍ നിന്ന് എന്നെ രക്ഷിച്ചു, കരിയര്‍ നിലനിര്‍ത്തി ദൈവവിശ്വാസം ഏറ്റുപറഞ്ഞ് ആന്റണി ഹോപ്കിന്‍സ്

മദ്യപാനത്തില്‍ നിന്ന് എന്നെ രക്ഷിച്ചു, കരിയര്‍ നിലനിര്‍ത്തി ദൈവവിശ്വാസം ഏറ്റുപറഞ്ഞ് ആന്റണി ഹോപ്കിന്‍സ്

ദൈവത്തിലുള്ള ശരണവും വിശ്വാസവുമാണ് തന്നെ രക്ഷിച്ചതെന്ന് അക്കാദമി അവാര്‍ഡ് ജേതാവ് നടന്‍ ആന്റണി ഹോപ്കിന്‍സ്. കാലിഫോര്‍ണിയായില്‍ നടന്ന ഒരു കോണ്‍ഫ്രന്‍സിലാണ് ഇദ്ദേഹം തന്റെ വിശ്വാസജീവിതത്തെക്കുറിച്ച് വെളിപെടുത്തിയത്.

ദൈവത്തില്‍ ശരണപ്പെട്ടപ്പോള്‍ മദ്യപാനം അകന്നുപോയി. കരിയര്‍ മെച്ചപ്പെട്ടു. ദ റിമെയ്ന്‍സ് ഓഫ് ദ ഡേ പോലെയുള്ള ചിത്രങ്ങളിലൂടെ പ്രശസ്തനായ അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് താന്‍ മദ്യപിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു സ്ത്രീയുടെ ചോദ്യം തന്നെ ദൈവത്തിലേക്ക് വഴിതിരിച്ചുവിട്ടു. നിങ്ങളെന്തുകൊണ്ട് ദൈവത്തില്‍ ശരണം വയ്ക്കുന്നില്ല? അതായിരുന്നു ചോദ്യം.

പോപ്പ് ബെനഡിക്ടിനെക്കുറിച്ചുള്ള സിനിമയില്‍ ബെനഡിക്ടായാണ് ഇനി ഇദ്ദേഹം അഭിനയിക്കുന്നത്. അതിനെക്കാള്‍ നല്ല വേഷം വേറെയൊന്നില്ലെന്നാണ് എണ്‍പതുകാരനായ ഇദ്ദേഹം പറയുന്നത്.

You must be logged in to post a comment Login