ഞാന്‍ ജീസസിന്റെ മകള്‍; ക്രിസ്തുവിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് ഒരു ചലച്ചിത്രതാരം കൂടി

ഞാന്‍ ജീസസിന്റെ മകള്‍; ക്രിസ്തുവിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് ഒരു ചലച്ചിത്രതാരം കൂടി

ജീവിതത്തിലെ ഒരു നിര്‍ണ്ണായക നിമിഷത്തിലാണ് താന്‍ ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നതെന്നും അന്നു മുതല്‍ താന്‍ ജീസസിന്റെ മകളാണെന്നും ചലച്ചിത്ര നടി മാതു. നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മാതു അമരം, സദയം തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരു കാലത്ത് മലയാളികളുടെ മനം കവര്‍ന്ന നടിയായിരുന്നു.

വിവാഹം കഴിക്കാന്‍ വേണ്ടിയാണ് താന്‍ മതം മാറിയതെന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് വനിത മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ ക്രി്‌സ്തീയ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചത്. താന്‍ മക്കളെയും ക്രിസ്തീയവിശ്വാസപ്രകാരമാണ് വളര്‍ത്തുന്നതെന്നും എല്ലാ ദിവസവും പള്ളിയില്‍ പോകുമെന്നും പ്രാര്‍ത്ഥനയാണ് തന്നെ തുണയ്ക്കുന്നതെന്നും മാതു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

നടി മോഹിനിയാണ് ഇതിന് മുമ്പ് തന്റെ ക്രിസ്തീയ വിശ്വാസം ഇപ്രകാരം പരസ്യമായി പ്രഖ്യാപിച്ചത്. ക്രിസ്റ്റീന മോഹിനി എന്ന പേരില്‍ മാമ്മോദീസാ സ്വീകരിച്ച് അമേരിക്കയില്‍ കഴിയുകയാണ് ഇന്ന് ഈ താരം. മോഹിനിയുടെ മാനസാന്തരകഥ ആദ്യമായി മലയാളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് ഹൃദയവയലായിരുന്നു.

 

You must be logged in to post a comment Login