മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ അ​​​സം​​​ബ്ലി​​​യു​​​ടെ ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു

മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ അ​​​സം​​​ബ്ലി​​​യു​​​ടെ ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു

കൊ​​​ച്ചി: നാ​​​ലാ​​​മ​​​തു സീ​​​റോ മ​​​ല​​​ബാ​​​ർ സഭ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ അ​​​സം​​​ബ്ലി​​​യു​​​ടെ ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ (ആ​​​ക്ട്സ് ഓ​​​ഫ് ദി ​​​ഫോ​​​ർ​​​ത്ത് മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ അ​​​സം​​​ബ്ലി ) പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. 2016 ഓ​​​ഗ​​​സ്റ്റ് 25 മു​​​ത​​​ൽ 28 വ​​​രെ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യി​​​ൽ ന​​​ട​​​ന്ന അ​​​സം​​​ബ്ലി​​​യു​​​ടെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ, പ​​​ഠ​​​ന​​​ങ്ങ​​​ൾ, ച​​​ർ​​​ച്ച​​​ക​​​ൾ, മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ പ്ര​​​ബോ​​​ധ​​​ന​​​രേ​​​ഖ, സ​​​ഭാ-​​​രൂ​​​പ​​​ത-​​​ഇ​​​ട​​​വ​​​ക ത​​​ല​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​കേ​​​ണ്ട തു​​​ട​​​ർ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.

കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കാ​​​ഞ്ഞി​​​ര​​​പ്പള്ളി ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു അ​​​റ​​​യ്ക്ക​​​ലി​​​ന് ആ​​​ദ്യ​​​പ്ര​​​തി ന​​​ൽ​​​കി മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യാ​​​ണു ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്.

ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, മാ​​​ർ ജോ​​​ർ​​​ജ് രാ​​​ജേ​​​ന്ദ്ര​​​ൻ, മാ​​​ർ ജോ​​​സ് ചി​​​റ്റൂ​​​പ്പ​​​റ​​​ന്പി​​​ൽ, മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ, നി​​​യു​​​ക്ത​​​മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ, റ​​​വ.​ ഡോ. ​​ഫ്രാ​​​ൻ​​​സി​​​സ് എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ൽ, റ​​​വ.​ ഡോ. ​​മാ​​​ർ​​​ട്ടി​​​ൻ ക​​​ല്ലു​​​ങ്ക​​​ൽ, കൂ​​​രി​​​യ ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ. ​ഡോ. ​​ആ​​​ന്‍റ​​​ണി കൊ​​​ള്ള​​​ന്നൂ​​​ർ, അ​​​സം​​​ബ്ലി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ഷാ​​​ജി ഏ​​​ബ്ര​​​ഹാം കൊ​​​ച്ചു​​​പു​​​ര​​​യി​​​ൽ, റ​​​വ.​ ഡോ. ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ മു​​​ട്ടം​​​തൊ​​​ട്ടി, ഫാ. ​​​ജോ​​​ബി മാ​​​പ്ര​​​കാ​​​വി​​​ൽ, സി​​​സ്റ്റ​​​ർ പ്ര​​​വീ​​​ണ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

You must be logged in to post a comment Login