മെത്രാഭിഷേകത്തിന് അ​ടൂ​ർ ഒ​രു​ങ്ങു​ന്നു

മെത്രാഭിഷേകത്തിന് അ​ടൂ​ർ ഒ​രു​ങ്ങു​ന്നു

അ​ടൂ​ർ: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ പു​തു​താ​യി വാ​ഴി​ക്ക​പ്പെ​ടു​ന്ന ര​ണ്ടു മെ​ത്രാ​ൻ​മാ​രു​ടെ അ​ഭി​ഷേ​ക ശു​ശ്രൂ​ഷ​യ്ക്ക് അ​ടൂ​ർ ഒ​രു​ങ്ങു​ന്നു. 87-ാമ​ത് പു​ന​രൈ​ക്യ​വാ​ർ​ഷി​ക സ​ഭാ​സം​ഗ​മ​ത്തി​നു വേ​ദി​യൊ​രു​ങ്ങു​ന്ന അ​ടൂ​ർ മാ​ർ ഈ​വാ​നി​യോ​സ് ന​ഗ​റി​ലെ (ഗ്രീ​ൻ​വാ​ലി ക​ണ്‍വ​ൻ​ഷ​ൻ സെ​ന്‍റ​ർ) താ​ത്കാ​ലി​ക മദ്ബഹയിൽ 21നാ​ണ് മെ​ത്രാ​ഭി​ഷേ​കം .പു​ത്തൂ​ർ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ത​നാ​യ മോ​ണ്‍.​ഡോ.​ഗീ​വ​ർ​ഗീ​സ് കാ​ലാ​യി​ൽ റ​ന്പാ​നും കൂ​രി​യ ബി​ഷ​പ്പും യൂ​റോ​പ്പ്, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​പ്പ​സ്തോ​ലി​ക വി​സി​റ്റ​റു​മാ​യി നി​യ​മി​ത​നാ​യ മോ​ണ്‍.​ഡോ.​യൂ​ഹാ​നോ​ൻ കൊ​ച്ചു​തു​ണ്ടി​ൽ റ​ന്പാ​നു​മാ​ണു മെ​ത്രാ​ൻ​മാ​രാ​യി വാ​ഴി​ക്ക​പ്പെ​ടു​ന്ന​ത്.

21നു ​രാ​വി​ലെ എ​ട്ടി​ന് അ​ന്ത്യോ​ക്യാ സു​റി​യാ​നി ക​ത്തോ​ലി​ക്കാ പാ​ത്രി​യ​ർ​ക്കീ​സ് ഇ​ഗ്‌​നാ​ത്തി​യോ​സ് യൂ​സ​ഫ് യൗ​നാ​ൻ ബാ​വ, ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ, വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ജാം​ബ​ത്തി​സ്ത ദി​ക്വാ​ത്രോ, സ​ഭ​യി​ലെ മ​റ്റു മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ എ​ന്നി​വ​രോ​ടൊ​പ്പം നി​യു​ക്ത ബി​ഷ​പ്പു​മാ​രെ​യും സ്വീ​ക​രി​ക്കും.

തു​ട​ർ​ന്ന് സ​ഭാ​ധ്യ​ക്ഷ​ൻ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി. ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ജാം​ബ​ത്തി​സ്ത ദി​ക്വാ​ത്രോ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. സ​മൂ​ഹ​ബ​ലി മ​ധ്യേ മെ​ത്രാ​ഭി​ഷേ​ക ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും. ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​നാ​കും. അ​ന്ത്യോ​ക്യ​യി​ലെ സു​റി​യാ​നി ക​ത്തോ​ലി​ക്കാ പാ​ത്രി​യ​ർ​ക്കീ​സ് ഇ​ഗ്‌​നാ​ത്തി​യോ​സ് യൂ​സ​ഫ് യൗ​നാ​ൻ ബാ​വ​യും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും സ​ഹ​കാ​ർ​മി​ക​രാ​കും.ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണു പു​തി​യ മെ​ത്രാ​ൻ​മാ​രു​ടെ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്. പി​ന്നീ​ട് ഇ​രു​വ​ർ​ക്കും റ​ന്പാ​ൻ​പ​ട്ടം ന​ൽ​കി.

 
ക​ർ​ണാ​ട​ക​യി​ലെ സൗ​ത്ത് കാ​ന​റ കേ​ന്ദ്ര​മാ​യി​ട്ടു​ള്ള പു​ത്തൂ​ർ രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത്തെ ഇ​ട​യ​നാ​യാ​ണ് മോ​ണ്‍. ഡോ. ​ഗീ​വ​ർ​ഗീ​സ് കാ​ലാ​യി​ൽ അ​ഭി​ഷി​ക്ത​നാ​കു​ന്ന​ത്. പ്ര​ഥ​മ ബി​ഷ​പ് ഗീ​വ​ർ​ഗീ​സ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് രൂ​പ​ത​യു​ടെ അ​ഡ്മി​നി​സ്‌ട്രേറ്റ​റാ​യി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട – റാ​ന്നി​യാ​ണ് ജ​ന്മ​ദേ​ശ​മെ​ങ്കി​ലും മാ​താ​പി​താ​ക്ക​ൾ സൗ​ത്ത് കാ​ന​റ ന്യൂ​ജി​ബാ​ൽ​ത്തി​ല​യി​ൽ താ​മ​സ​മാ​ക്കു​ക​യാ​യി​രു​ന്നു. സ​ഭ​യി​ൽ വി​വി​ധ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം പു​ത്തൂ​ർ രൂ​പ​ത​യു​ടെ പ്ര​ഥ​മ വി​കാ​രി ജ​ന​റാ​ളു​മാ​യി​രു​ന്നു.

ബി​ഷ​പ് തോ​മ​സ് മാ​ർ അ​ന്തോ​ണി​യോ​സ് പൂ​നെ എ​ക്സാ​ർ​ക്കേ​റ്റി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ത​നാ​യ​തി​നേ തു​ട​ർ​ന്നു​ള്ള ഒ​ഴി​വി​ലാ​ണ് മോ​ണ്‍. യൂ​ഹാ​നോ​ൻ കൊ​ച്ചു​തു​ണ്ടി​ൽ കൂ​രി​യ ബി​ഷ​പ്പാ​കു​ന്ന​ത്. പ​ത്ത​നം​തി​ട്ട അ​ടൂ​ർ – പു​തു​ശേ​രി​ഭാ​ഗം സ്വ​ദേ​ശി​യാ​ണ്. സ​ഭ​യി​ൽ നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം ആ​ർ​ച്ച്ബ​ഷ​പ് ബ​ന​ഡി​ക്ട് മാ​ർ ഗ്രീ​ഗോ​റി​യോ​സി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. മേ​ജ​ർ അ​തി​രൂ​പ​താ കോ​ട​തി​ക​ളു​ടെ വി​വി​ധ ചു​മ​ത​ല​ക​ൾ, ചാ​ൻ​സ​ല​ർ, വി​കാ​രി ജ​ന​റാ​ൾ, പാ​സ്റ്റ​റ​ൽ കൗ​ണ്‍സി​ൽ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ പ​ദ​വി​ക​ളും ഗു​ഡ്ഗാ​വ് രൂ​പ​ത​യി​ൽ ചാ​ൻ​സ​ല​ർ, വി​കാ​രി ജ​ന​റാ​ൾ ചു​മ​ത​ല​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

You must be logged in to post a comment Login