പ്രാര്‍ത്ഥനാമന്ത്രണങ്ങളുടെ നിമിഷങ്ങളില്‍ അവര്‍ അഭിഷിക്തരായി

പ്രാര്‍ത്ഥനാമന്ത്രണങ്ങളുടെ നിമിഷങ്ങളില്‍ അവര്‍ അഭിഷിക്തരായി

അ​​ടൂ​​ർ: മ​​ല​​ങ്ക​​ര സ​​ഭ യിലേക്ക് രണ്ടു മെത്രാന്മാര്‍ കൂടി ഇന്നലെ അഭിഷിക്തരായി. ക​​ർ​​ണാ​​ട​​ക​​യി​​ലെ പു​​ത്തൂ​​ർ രൂ​​പ​​ത​​യ്ക്കു​​വേ​​ണ്ടി ഡോ.​​ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ മ​​ക്കാ​​റി​​യോ​​സും സ​​ഭ​​യു​​ടെ കൂ​​രി​​യ ബി​​ഷ​​പ്പും യൂ​​റോ​​പ്പ്, ഓ​​ഷ്യാ​​ന അ​​പ്പ​​സ്തോലി​​ക് വി​​സി​​റ്റ​​റു​​മാ​​യി ഡോ.​​യൂ​​ഹാ​​നോ​​ൻ മാ​​ർ തി​​യ​​ഡോ​​ഷ്യ​​സു​​മാ​​ണ് പുതിയ മെത്രാന്മാര്‍. ആഗോള കത്തോലിക്കാ സഭയിലേക്ക് മലങ്കര സഭ പു​​ന​​രൈ​​ക്യ​​പ്പെ​​ട്ട​​തി​​ന്‍റെ 87-ാം വാ​​ർ​​ഷി​​ക​ വേളയിലായിരുന്നു ഈ ധന്യമുഹൂര്‍ത്തം അരങ്ങേറിയത്.

അ​​ടൂ​​രി​​ലെ മാ​​ർ ഈ​​വാ​​നി​​യോ​​സ് ന​​ഗ​​റി​​ൽ പ​​രി​​ശു​​ദ്ധ ക​​ന്യ​​ക​​മ​​റി​​യ​​ത്തി​​ന്‍റെ നാ​​മ​​ത്തി​​ൽ നി​​ർ​​മി​​ച്ച താ​​ത്കാ​​ലി​​ക മ​​ദ്ബ​​ഹാ​​യി​​ലാണ്  മെ​​ത്രാ​​ഭി​​ഷേ​​ക ശു​​ശ്രൂ​​ഷ​​ക​​ൾ നടന്നത്. മലങ്കര കത്തോ ലിക്കാ സഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ​​യും അ​​ന്ത്യോ​​ക്യ​​ൻ സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ പാ​​ത്രി​​യ​​ർ​​ക്കീ​​സ് യൂ​​സ​​ഫ് യൗ​​നാ​​ൻ ബാ​​വ​​യും മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.

പു​​ത്തൂ​​ർ രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ഇ​​ട​​യ​​ൻ ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ ദി​​വ​​ന്നാ​​സി​​യോ​​സ് സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ​​തി​​നെ​ത്തു​​ട​​ർ​​ന്ന് നി​​യ​​മി​​ത​​നാ​​യ മോ​​ണ്‍.​ഡോ.​​ഗീ​​വ​​ർ​​ഗീ​​സ് കാ​​ലാ​​യി​​ൽ റ​​ന്പാ​​നെ​​യാ​ണു ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ മ​​ക്കാ​​റി​​യോ​​സ് എ​​ന്ന പേ​​രി​​ൽ രൂ​​പ​​താ​​ധ്യ​​ക്ഷ​​നാ​​യി അ​​ഭി​​ഷേ​​കം ചെ​​യ്ത​​ത്. കൂ​​രി​​യ ബി​​ഷ​​പ്പാ​​യി​​രു​​ന്ന തോ​​മ​​സ് മാ​​ർ അ​​ന്തോ​​ണി​​യോ​​സ് പൂ​​ന എ​​ക്സാ​​ർ​​ക്കേ​​റ്റി​​ന്‍റെ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​​യി മാ​​റ്റ​​പ്പെ​​ട്ട ഒ​​ഴി​​വി​​ൽ നി​​യ​​മി​​ത​​നാ​​യ മോ​​ണ്‍.​ഡോ.​​യൂ​​ഹാ​​നോ​​ൻ കൊ​​ച്ചു​​തു​​ണ്ടി​​ൽ റ​​ന്പാ​​നെ യൂ​​ഹാ​​നോ​​ൻ മാ​​ർ തി​​യ​​ഡോ​​ഷ്യ​​സ് എ​​ന്ന പേ​​രി​​ലും അ​​ഭി​​ഷേ​​കം​ചെ​​യ്തു.

You must be logged in to post a comment Login