നിത്യാരാധനാലയങ്ങള്‍ സ്ഥാപിച്ചാല്‍ കൊലപാതകങ്ങള്‍ അവസാനിക്കുമോ?

നിത്യാരാധനാലയങ്ങള്‍ സ്ഥാപിച്ചാല്‍  കൊലപാതകങ്ങള്‍ അവസാനിക്കുമോ?

അതെ, സംശയമെന്ത്..നിത്യാരാധനാലയങ്ങള്‍ ദൈവികസാന്നിധ്യത്തിന്റെ അടയാളകേന്ദ്രങ്ങളാണ്. നിത്യാരാധനാലയങ്ങള്‍ക്ക് ഒരു നഗരത്തിന്റെ പാപം തന്നെ തുടച്ചുനീക്കാന്‍ കഴിയുമെന്ന സത്യത്തിലേക്കാണ് മെക്‌സിക്കോ, ജൂവാരാസില്‍ സ്ഥാപിതമായിരിക്കുന്ന ഓരോ നിത്യാരാധനാലയങ്ങളും വിരല്‍ചൂണ്ടുന്നത്.

മെക്‌സിക്കോയിലെ കൊലപാതകപരമ്പരയില്‍ ഗണ്യമായ കുറവ് വന്നതിന്റെ കാരണങ്ങളെക്കുറിച്ചുള്ള പഠനം ചെന്നെത്തി നില്ക്കുന്നത് നിത്യാരാധനാലയങ്ങളില്‍. മെക്‌സിക്കോയില്‍ സ്ഥാപിതമായിരിക്കുന്ന നിത്യാരാധനാലയങ്ങള്‍ കൊലപാതകപരമ്പരകള്‍ കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട് എന്നാണ് അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ച അന്വേഷക സംഘം കണ്ടെത്തിയിരിക്കുന്നത്.

മെക്‌സിക്കോയിലെ ഏറ്റവും അപകടകാരിയായ നഗരമാണ് ജൂവാരെസ്. 2010 മുതല്‍ 2015 വരെയുള്ള അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ നഗരത്തില്‍ നടന്ന കൊലപാതകങ്ങളുടെ എണ്ണം 3,766 ആണ്. എന്നാല്‍ ഇപ്പോഴാവട്ടെ അത് 256 ലേക്ക് കുറഞ്ഞിരിക്കുന്നു.

ദൈവത്തെ രാപകല്‍ ഒരു ഇടവക എപ്പോള്‍ ആരാധിക്കുന്നുവോ അവിടെ രൂപാന്തരം സംഭവിക്കും. ഫാ. പാട്രിക്കോ ഹിലെമെന്‍ പറഞ്ഞു.
20082010 കാലയളവില്‍ ജുവാരെസ് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച നഗരമെന്ന പേരില്‍ കുപ്രസിദ്ധി നേടിയിരുന്നു. എന്നാല്‍ 2017 എത്തിയപ്പോഴേക്കും സുരക്ഷിതമായ അമേരിക്കന്‍ നഗരങ്ങളുടെ പട്ടികയില്‍ ഈ നഗരം കയറിക്കൂടിയിട്ടുണ്ട്.

2013 ലാണ് നഗരത്തില്‍ ആദ്യമായി നിത്യാരാധനാലയം സ്ഥാപിക്കപ്പെട്ടത്. മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള കുടിപ്പകയില്‍ ഒരു ദിവസം നാല്പത് പേരാണ് അക്കാലത്ത് കൊല്ലപ്പെട്ടത്. നിത്യാരാധനാലയം സ്ഥാപിച്ച ആദ്യമാസം ഒരു കൊലപാതകംപോലും നടന്നില്ല. അടുത്ത രണ്ട് മാസവും കൊലപാതകമുണ്ടായില്ല. തുടര്‍ന്ന് ഒരുവര്‍ഷം 10 നിത്യാരാധനാലയങ്ങള്‍ സ്ഥാപിച്ചു.

ക്രിസ്തുവിനോടുള്ള സ്‌നേഹം പ്രകടമാക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് കൂടെക്കൂടെയുള്ള ദിവ്യകാരുണ്യസന്ദര്‍ശനങ്ങള്‍. വിശുദ്ധര്‍ മുതല്‍ മാര്‍പാപ്പമാര്‍വരെ സഭയുടെ ഉന്നതശ്രേണിയിലുള്ള പല വ്യക്തികളും ദിവ്യകാരുണ്യഭക്തരായിരുന്നു.
ദിവ്യകാരുണ്യരാധനയ്ക്ക് മുമ്പിലുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം മറുപടി തരാതിരിക്കുകയുമില്ല.

അതുകൊണ്ട് വിശ്വാസത്തോടെ, പ്രാര്‍ത്ഥനയോടെ, സ്‌നേഹത്തോടെ നമുക്ക് ദിവ്യകാരുണ്യസന്നിധിയിലണയാം.

You must be logged in to post a comment Login