ചങ്ങനാശ്ശേരിയില്‍ അ​​​ഭി​​​ഭാ​​​ഷ​​​ക സം​​​ഗ​​​മം

ചങ്ങനാശ്ശേരിയില്‍ അ​​​ഭി​​​ഭാ​​​ഷ​​​ക സം​​​ഗ​​​മം

ച​​ങ്ങ​​നാ​​ശേ​​രി: അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍ സ​​​മൂ​​​ഹ​​​ത്തി​​​ലെ ഉ​​​ന്ന​​​ത​​​സ്ഥാ​​​നീ​​​യ​​​രാ​​​ണെ​​​ന്നും അ​​​വ​​​ര്‍ സ​​​ത്യ​​​ത്തി​​​ന്‍റെ​​യും നീ​​​തി​​​യു​​​ടെ​​​യും ശു​​​ശ്രൂ​​​ഷ​​​ക​​​രാ​​​ണെ​​​ന്നും ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍സ്-​​​ജാ​​​ഗ്ര​​​താ​​​സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​ഭി​​​ഭാ​​​ഷ​​​ക സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​​ദ്ദേ​​​ഹം.

സ​​​മൂ​​​ഹ​​​ത്തെ ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ല്‍ ചി​​​ന്തി​​​പ്പി​​​ക്കാ​​​നും ദൈ​​​വ​​​നി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ​​​യും മൂ​​​ല്യ​​​നി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ​​​യും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ തി​​​രി​​​ച്ച​​​റി​​​ഞ്ഞു പ്ര​​​തി​​​ക​​​രി​​​ക്കാ​​നും ക​​​ട​​​മ​​​യു​​​ള്ള​​​വ​​​രാ​​​ണു അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ​​​ന്ന് ആ​​​മു​​​ഖ​​​പ്ര​​​സം​​​ഗ​​​ത്തി​​​ല്‍ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ര്‍. ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. സു​​​പ്രീം കോ​​​ട​​​തി മു​​​ന്‍ ജ​​​ഡ്ജി പ​​​രേ​​​ത​​​നാ​​​യ ജ​​​സ്റ്റീ​​​സ് കെ. ​​​കെ. മാ​​​ത്യു​​​വി​​​നെ അ​​​നു​​​സ്മ​​​രി​​​ച്ച് കെ. ​​​ജെ. കു​​​ര്യ​​​ന്‍ കു​​​റ്റി​​​യി​​​ല്‍ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. മു​​​തി​​​ര്‍ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​മാ​​​യ അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​ങ്ങ​​​ളാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ആ​​​ദ​​​രി​​​ച്ചു.

ആ​​​നു​​​കാ​​​ലി​​​ക സാ​​​മൂ​​​ഹി​​​ക സാ​​​മു​​​ദാ​​​യി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളും യോ​​​ഗം ച​​​ര്‍ച്ച ചെ​​​യ്തു. ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ​​​ന​​​യ​​​വും രാഷ്‌ട്രീയ അ​​​ജ​​​ൻ​​ഡ​​ക​​​ളും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ പ്ര​​ഫ. റോ​​​ണി കെ. ​​​ബേ​​​ബി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ റ​​​വ. ഡോ. ​​​ജെ​​​യിം​​​സ് പാ​​​ല​​​യ്ക്ക​​​ല്‍, പി.​​​ആ​​​ര്‍.​​​ഒ. അ​​​ഡ്വ. ജോ​​​ജി ചി​​​റ​​​യി​​​ല്‍, ജാ​​​ഗ്ര​​​താ​​​സ​​​മി​​​തി കോ ​​​ഓര്‍ഡി​​​നേ​​​റ്റ​​​ര്‍ ഫാ. ​​​ആ​​​ന്‍റ​​ണി ത​​​ല​​​ച്ചെ​​​ല്ലൂ​​​ര്‍, അ​​​ഡ്വ. ജോ​​​ര്‍ജ് വ​​​ര്‍ഗീ​​​സ് കോ​​​ടി​​​ക്ക​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. പി. ​​​പി. ജോ​​​സ​​​ഫ്, ജോ​​​ബി പ്രാ​​​ക്കു​​​ഴി, ടോം ​​​ജോ​​​സ​​​ഫ്, ഫാ. ​​​ജോ​​​സ​​​ഫ് പ​​​ന​​​ക്കേ​​​ഴം, പ്ര​​ഫ. ജെ. ​​​സി. മാ​​​ട​​​പ്പാ​​​ട്ട്, വ​​​ര്‍ഗീ​​​സ് ആ​​​ന്‍റ​​ണി എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍കി.

You must be logged in to post a comment Login