എം.​​​പി. ​മ​​ന്മ​​ഥ​​​ൻ സം​​​സ്ഥാ​​​ന അ​​​വാ​​​ർ​​​ഡ് ചാ​​​ർ​​​ളി പോ​​​ളി​​​ന്

എം.​​​പി. ​മ​​ന്മ​​ഥ​​​ൻ സം​​​സ്ഥാ​​​ന അ​​​വാ​​​ർ​​​ഡ് ചാ​​​ർ​​​ളി പോ​​​ളി​​​ന്

കൊച്ചി: ശ്രീരാമവിലാസം ചവളർ സൊസൈറ്റി സംസ്ഥാന കമ്മിറ്റി, നെല്ലിക്കുഴി തീർഥാടനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പ്രഥമ പ്രഫ. എം.പി. മന്മഥൻ സംസ്ഥാന അവാർഡ് ചാർളി പോളിന്. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ഇദ്ദേഹം.

മദ്യത്തിനും മയക്കുമരുന്നിനുമെതിരേ സംസ്ഥാനതലത്തിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കാണു 10,001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം. 23നു രാവിലെ 10.30ന് നെല്ലിക്കുഴിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.

You must be logged in to post a comment Login