പ്ര​​ഥ​​മ സ​​മ​​ഗ്ര​​ശ്രേ​​ഷ്ഠ പു​​ര​​സ്കാ​​രം ഷെ​​വ​​ലി​​യ​​ർ വി.​​സി.​​സെ​​ബാ​​സ്റ്റ്യ​​ന്

പ്ര​​ഥ​​മ സ​​മ​​ഗ്ര​​ശ്രേ​​ഷ്ഠ പു​​ര​​സ്കാ​​രം ഷെ​​വ​​ലി​​യ​​ർ വി.​​സി.​​സെ​​ബാ​​സ്റ്റ്യ​​ന്

ആലപ്പുഴ: സാമൂഹ്യ സാമുദായിക കാർഷികരംഗത്തു നിസ്തുല സംഭാവന നൽകുന്നവർക്കു പ്രമുഖ സാമുദായിക സാമൂഹ്യ പ്രവർത്തകനായിരുന്ന ജോസ് കൈലാത്തിന്‍റെ സ്മരണയ്ക്കായി ജോസ് കൈലാത്ത് ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ സമഗ്രശ്രേഷ്ഠ പുരസ്കാരം ഷെവലിയർ വി.സി.സെബാസ്റ്റ്യന്. 25,001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരമെന്നു ട്രസ്റ്റ് രക്ഷാധികാരി കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.തോമസ് പീലിയാനിക്കൽ അറിയിച്ചു.

19ന് വൈകുന്നേരം നാലിനു കുട്ടനാട് വികസന സമിതി ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കുമെന്നു ഒൗസേപ്പച്ചൻ ചെറുകാട്, നൈനാൻ തോമസ് മുളപ്പാൻമഠം, ജിജി പേരകശേരി, വർഗീസ് മാത്യു നെല്ലിക്കൽ, ബിനു കുര്യാക്കോസ് വള്ളൂർവാക്കൽ, തോമാച്ചൻ വടുതലതേവലക്കാട് എന്നിവർ അറിയിച്ചു.

You must be logged in to post a comment Login