കാര്‍ഷിക പ്രശ്നങ്ങളുമായി കെസിബിസി സര്‍ക്കുലര്‍

കാര്‍ഷിക പ്രശ്നങ്ങളുമായി കെസിബിസി സര്‍ക്കുലര്‍

കൊ​​​ച്ചി: കാ​​​ര്‍ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലെ വി​​​വി​​​ധ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചും പ​​​രി​​​ഹാ​​​ര​​​മാ​​​ര്‍ഗ​​ങ്ങ​​​ള്‍ നി​​​ര്‍ദേ​​ശി​​​ച്ചും ക​​​ര്‍ഷ​​​ക​​​ര്‍ സം​​​ഘ​​​ടി​​​ച്ചു​​​ രാ​​​ഷ്‌ട്രീയ നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​ടു​​​ത്ത് ഭ​​​ര​​​ണ​​​ത്തി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കേ​​​ണ്ട ആ​​​വ​​​ശ്യ​​​ക​​​ത ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യും കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി സ​​​ര്‍ക്കു​​​ല​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ​സ​​​ര്‍ക്കു​​​ല​​​ര്‍ ഇ​​ന്ന് എ​​​ല്ലാ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും വാ​​​യി​​​ക്കു​​​ക​​​യോ, ഇ​​​തി​​​ലെ ആ​​​ശ​​​യ​​​ങ്ങ​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ക​​​യോ ചെ​​​യ്യേ​​​ണ്ട​​​താ​​​ണെ​​​ന്നും നി​​​ര്‍ദേ​​ശ​​മു​​ണ്ട്.

ഇ​​​ന്ത്യ​​​ന്‍ ഫാ​​​ര്‍മേ​​​ഴ്‌​​​സ് മൂ​​​വ്‌​​​മെ​​​ന്‍റി​​ന്‍റെ (​ഇ​​​ന്‍ഫാം)​ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ 15ന് ​​​ക​​​ര്‍ഷ​​​കദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​നും ക​​​ര്‍ഷ​​​ക​​​ര്‍ സം​​​ഘ​​​ടി​​​ച്ചു​​​ നീ​​​ങ്ങേ​​​ണ്ട​​​ത് അ​​​ടി​​​യ​​​ന്ത​​​രാ​​വ​​ശ്യ​​മാ​​ണെ​​ന്നും ഇ​​​ന്‍ഫാം എ​​​പ്പി​​​സ്‌​​​കോ​​​പ്പ​​​ല്‍ അ​​ഡ്വൈ​​സ​​റും കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​​ഷ​​​പ്പു​​മാ​​യ മാ​​​ര്‍ മാ​​​ത്യു അ​​​റ​​​യ്ക്ക​​​ല്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച സ​​​ര്‍ക്കു​​​ല​​​റി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കാ​​​ര്‍ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല ത​​​ക​​​ര്‍ന്ന​​​ടി​​​ഞ്ഞു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വ് വ​​​ര്‍ധി​​​ക്കു​​​ന്നു. തൊ​​​ഴി​​​ലാ​​​ളിക്ഷാ​​​മം രൂ​​​ക്ഷ​​​മാ​​​ണ്. വ​​​ന്യ​​​മൃ​​​ഗ​​​ശ​​​ല്യം​​​ മൂ​​​ലം വി​​​ള​​​ ന​​​ശി​​​ക്കു​​ന്നു. കാ​​​ലാ​​​വ​​​സ്ഥാ​​​ വ്യ​​​തി​​​യാ​​​നം കാ​​​ര്‍ഷി​​​ക​​​മേ​​​ഖ​​​ല​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​ക്കു​​ന്നു. ക​​​ട​​​ബാ​​​ധ്യ​​​ത ക​​​ര്‍ഷ​​​ക​​​ന്‍റെ ഉ​​​റ​​​ക്കം​​​കെ​​​ടു​​​ത്തു​​​ക​​​ മാ​​​ത്ര​​​മ​​​ല്ല ജീ​​​വ​​​നും ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ന്നു.

കാ​​​ര്‍ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ക്ക് വി​​​ല​​​സ്ഥി​​​ര​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. മൂ​​​ല്യ​​​വ​​​ര്‍ധി​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ നി​​​ര്‍മാ​​​ണ​​​ത്തി​​​ലൂ​​​ടെ ക​​​ര്‍ഷ​​​ക​​​ര്‍ക്ക് അ​​​ധി​​​ക​​​വ​​​രു​​​മാ​​​നം ല​​​ഭ്യ​​​മാ​​​ക്ക​​​ണം. മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലെ വ​​​ന്യ​​​മൃ​​​ഗ​​​ശ​​​ല്യ​​​ത്തി​​​ന് ശാ​​​ശ്വ​​​ത​​​പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്ത​​​ണം. കാ​​​ര്‍ഷി​​​ക ക​​​ട​​​ങ്ങ​​​ള്‍ എ​​​ഴു​​​തി​​​ത്ത​​​ള്ള​​​ണം. കാ​​​ര്‍ഷി​​​ക​​​മേ​​​ഖ​​​ല​​​യോ​​​ടൊ​​​പ്പം സ​​​ഭാ​​​വി​​​ശ്വാ​​​സി​​​ക​​​ള്‍ ഉ​​​പ​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി ഏ​​​റെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​മേ​​​ഖ​​​ല​​​യും ന​​​മ്മു​​​ടെ വി​​​ചി​​​ന്ത​​​ന​​​ത്തി​​​ന് വി​​​ധേ​​​യ​​​മാ​​​ക്ക​​​ണം. തീ​​​ര​​​ദേ​​​ശ​​​ജ​​​ന​​​ത​​​യു​​​ടെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​ന് ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി കൈ​​​കോ​​​ര്‍ക്കാ​​നും സ​​ർ​​ക്കു​​ല​​റി​​ൽ കെ​​​സി​​​ബി​​​സി ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ന്നു. ക​​​ര്‍ഷ​​​ക​​​ദി​​​ന​​​ത്തി​​ൽ സെ​​​മി​​​നാ​​​റു​​​ക​​​ളും പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ച്ചു​ കാ​​​ര്‍ഷി​​​ക​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ​​​യും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെയും ശ്ര​​​ദ്ധ​​​യി​​​ല്‍പെ​​​ടു​​​ത്താ​​​നും നി​​ർ​​ദേ​​ശി​​ക്കു​​ന്നു.

You must be logged in to post a comment Login