അത്തനാസിയൂസ് രത്ന സ്വാമി അഹമ്മദാബാദ് രൂപതയുടെ മെത്രാന്‍

അത്തനാസിയൂസ് രത്ന സ്വാമി  അഹമ്മദാബാദ് രൂപതയുടെ മെത്രാന്‍

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് രൂപതയ്ക്ക് പുതിയ മെത്രാന്‍. ഫാ. അത്തനാസിയൂസ് രെത്ന സ്വാമി സ്വാമിയടിയാനാണ് രൂപതയുടെ പുതിയ ഇടയന്‍. ബറോഡയിലെ “വിയാന്നി വിഹാര്‍” മേജര്‍ സെമിനാരിയുടെ റെക്ടറായിരുന്നു. 1966 ഫെബ്രുവരി 10നു തമിഴ്നാട്ടിലെ കോട്ടാര്‍ രൂപതയില്‍പ്പെട്ട പറമ്പുക്കരയിലാണ്നിയുക്ത മെത്രാന്‍റെ ജനനം.

1989 മാര്‍ച്ച് 29നു പൗരോഹിത്യം സ്വീകരിച്ചു. ഇടവകവികാരി, മൈനര്‍ സെമിനാരി റെക്ടര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍, സെമിനാരിയിലെ ആദ്ധ്യാത്മിക നിയന്താവ് തുടങ്ങിയ വിവിധ നിലകളില്‍ സേവനമനുഷ്ഠിച്ചു.

അറുപതിനായിരത്തിലധികം കത്തോലിക്ക വിശ്വാസികളുടെ ആത്മീയ നേതൃത്വമാണ് നിയുക്ത മെത്രാന്‍ ഏറ്റെടുക്കാന്‍ പോകുന്നത്.

You must be logged in to post a comment Login