പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​ന്‍റെ സ​​​മ​​​ഗ്ര​​​മാ​​​യ ക്ഷേ​​​മം ല​​​ക്ഷ്യ​​​മാ​​​ക്കണം; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​ന്‍റെ സ​​​മ​​​ഗ്ര​​​മാ​​​യ ക്ഷേ​​​മം ല​​​ക്ഷ്യ​​​മാ​​​ക്കണം; കര്‍ദിനാള്‍  മാര്‍ ആലഞ്ചേരി

കൊച്ചി: പൊതുസമൂഹത്തിന്‍റെ സമഗ്രമായ ക്ഷേമം ലക്ഷ്യമാക്കുന്ന കര്‍മപരിപാടികള്‍ക്കു കഴിഞ്ഞ കാലങ്ങളിലേതു പോലെ തുടര്‍ന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

ഇന്നു കോട്ടയത്തു നടക്കുന്ന കത്തോലിക്ക കോണ്‍ഗ്രസ് ശതാബ്ദി സമ്മേളനത്തിലേക്കുള്ള ഛായാചിത്രത്തിന്‍റെയും പതാകയുടെയും പ്രയാണം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ സാമുദായിക, സാമൂഹ്യ രംഗങ്ങളില്‍ ഒരു നൂറ്റാണ്ടോളം നേതൃത്വപരമായ പങ്കുവഹിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസിനു സാധിച്ചിട്ടുണ്ട്. കൂടുതല്‍ ശക്തിയോടും ഉണര്‍വോടും കൂടി ക്രിയാത്മകമായ സാമൂഹ്യ ഇടപെടലുകള്‍ക്കു കത്തോലിക്ക കോണ്‍ഗ്രസിനു സാധിക്കുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.

കത്തോലിക്ക കോണ്‍ഗ്രസ് എറണാകുളം-അങ്കമാലി അതിരൂപത പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ വടശേരി പതാക ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡന്‍റ് വി.വി. അഗസ്റ്റിന്‍, അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍, വൈസ് പ്രസിഡന്‍റ് ബാബു ആന്‍റണി, ട്രഷറര്‍ ഡെന്നി തോമസ്, പ്രോലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറി സാബു ജോസ്, പി.എ. തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login