ഈ അമ്മയെ മകന്‍ കൊന്നതിന് പിന്നിലും സാത്താന്‍ ആരാധനയോ?

ഈ അമ്മയെ മകന്‍ കൊന്നതിന് പിന്നിലും സാത്താന്‍ ആരാധനയോ?

മലയാളക്കരയെ ഞെട്ടിപ്പിച്ച കൊലപാതകമായിരുന്നു നന്തന്‍കോട് നടന്ന കൂട്ടക്കൊലപാതകം. ഒരു കുടുംബത്തിലെ നാലുപേരെയാണ് ആസ്ട്രല്‍ പ്രൊജക്ഷനിലൂടെ കേഡല്‍ ജിന്‍സണ്‍ രാജ കൊന്നൊടുക്കിയത്. ഇതോടെയാണ് ഈ കൊലപാതകത്തിന് പിന്നിലെ സാത്താന്‍ സംഘത്തിന്റെ സ്വാധീനത്തെക്കുറിച്ച് പുറം ലോകമറിഞ്ഞത്.

സമാനമായ സൂചനകളാണ് അക്ഷയ് അശോക് തന്റെ അമ്മയെ കൊന്നതിന് പിന്നിലുമുള്ളതെന്ന് പോലീസ് കരുതുന്നു. കോളജില്‍ ചാത്തന്‍ എന്ന ഗ്രൂപ്പില്‍ അംഗമായിരുന്നു അക്ഷയ് എന്നാണ് പോലീസ് കണ്ടെത്തല്‍. സാത്താന്‍ സംഘത്തിന്റെ ഇടപെടലിനെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണത്തിലാണ് എന്നാണ് വാര്‍ത്തകള്‍.

കേരളത്തില്‍ സാത്താന്‍ ആരാധകര്‍ വര്‍ദ്ധിച്ചുവരുന്നത് എന്നത് ഭീതിദമായ വാര്‍ത്തകളിലൊന്നാണ്. പല ദേവാലയങ്ങളില്‍ നിന്നും തിരുവോസ്തി മോഷണം നടക്കുന്നത് സാത്താന്‍ സംഘത്തിന്റെ പ്രവര്‍ത്തനഫലമാണെന്നും ഇതിനകം തെളിഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയതായി കോഴിക്കോട് ജില്ലയിലെ ചെമ്പുകടവ് ദേവാലയത്തില്‍ ക്രിസ്മസ് പാതിരാക്കുര്‍ബാനയ്ക്കിടയില്‍ തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് പിന്നിലും സാത്താന്‍ സംഘത്തിന്റെ സ്വാധീനമുണ്ടെന്ന് കരുതുന്നവര്‍ ധാരാളമുണ്ട്. പോലീസിന്റെ അന്വേഷണത്തിലാണ് പ്രസ്തുതകേസ്.

You must be logged in to post a comment Login