ആലപ്പുഴ രൂപതയ്ക്ക് പുതിയ മെത്രാന്‍.. പ്രഖ്യാപനം ഇന്ന് വൈകുന്നേരം

ആലപ്പുഴ രൂപതയ്ക്ക് പുതിയ മെത്രാന്‍.. പ്രഖ്യാപനം ഇന്ന് വൈകുന്നേരം

ആലപ്പുഴ; ആലപ്പുഴയ്ക്ക് ഇന്ന് പുതിയ മെത്രാനെ പ്രഖ്യാപിക്കും. വൈകുന്നേരം 4.30 ന് മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ബിഷപ് ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ പുതിയ മെത്രാന്റെ പ്രഖ്യാപനം നടത്തും. ഇതേ സമയം വത്തിക്കാനിലും പ്രഖ്യാപനം നടക്കും.

കൊച്ചി രൂപത വിഭജിച്ച് 1952 ല്‍ സ്ഥാപിതമായ ആലപ്പുഴ രൂപതയിലെ നാലാമത്തെ ബിഷപ്പിനെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.

ഡോ. മൈക്കിള്‍ ആറാട്ടുകുളമായിരുന്നു ആദ്യ ബിഷപ്. തുടര്‍ന്ന് ഡോ പീറ്റര്‍ ചേനപ്പറമ്പിലും. നിലവിലത്തെ മെത്രാന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലാണ്.

You must be logged in to post a comment Login