കൊല്ലപ്പെട്ട ട്രാപ്പിസ്റ്റ് സന്യാസിമാരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നു

കൊല്ലപ്പെട്ട ട്രാപ്പിസ്റ്റ് സന്യാസിമാരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നു

അള്‍ജീരിയ: ഏഴ് ട്രാപ്പിസ്റ്റ് സന്യാസിമാരെയും ഒരു മെത്രാനെയും ഒരു സ്ത്രീയുള്‍പ്പടെ പതിനൊന്ന് സന്യസ്തരെയും രക്തസാക്ഷികളായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. 1990 ല്‍ ഇസ്ലാമിക് ഭീകരവാദികളാണ് ഇവരെ കൊന്നത്. ഇത് സംബന്ധിച്ച വാര്‍ത്ത നല്കിയത് ട്രാപ്പിസ്റ്റ് വൈദികനായ തോമസ് ജോര്‍ജിയോന്‍ ആണ്. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്‍സ് മാഗസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പത്തുവര്‍ഷമായി നീണ്ടുനില്ക്കുന്ന ഗവണ്‍മെന്റും ഇസ്ലാമിക തീവ്രവാദികളും തമ്മിലുള്ള സംഘടനത്തില്‍ ഇതിനകം പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദികളാണ് സന്യസ്തരുടെയും കത്തോലിക്കാ മിഷനറിമാരുടെയും കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ളത്.

You must be logged in to post a comment Login