വചനം ഭിത്തിയില്‍ എഴുതിയതിന് ദേവാലയം പൂട്ടിച്ചു

വചനം ഭിത്തിയില്‍ എഴുതിയതിന് ദേവാലയം പൂട്ടിച്ചു

അല്‍ജീരിയ: ദേവാലയഭിത്തിയില്‍ ബൈബിള്‍ വചനങ്ങള്‍എഴുതിയതിനും ഇതര ക്രൈസ്തവ വസ്തുക്കള്‍ പതിപ്പിച്ചതിന്റെ പേരിലും പള്ളി അടച്ചിടണമെന്ന് അധികാരികളുടെ ഉത്തരവ്. വേള്‍ഡ് വാച്ച് മോനിട്ടറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെഡിറ്ററേനിയന്‍ തീരദേശമായ ഏയ്ന്‍ ടര്‍ക്ക് ടൗണിലെ പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.

അനധികൃതമായിട്ടാണ് തിരുവചനങ്ങള്‍ എഴുതിവച്ചിരിക്കുന്നതെന്നും അതിന്‌റെ ഉദ്ദേശം സുവിശേഷവല്‍ക്കരണം ആണെന്നുമാണ് ആരോപണം. അതോടൊപ്പം ചര്‍ച്ച് ബില്‍ഡിംങിന് ഗവണ്‍മെന്റ് അനുവാദം ഉണ്ടായിരുന്നില്ല എന്നും പറയുന്നുണ്ട്.

മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് അല്‍ജീറിയ. ക്രൈസ്തവ മതപീഡനങ്ങളുടെ ലിസ്റ്റില്‍ 36 ാം സ്ഥാനമുണ്ട്.

You must be logged in to post a comment Login