അള്‍ജീരിയന്‍ രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനത്തിന് ഒടുവില്‍ അനുവാദം

അള്‍ജീരിയന്‍ രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനത്തിന് ഒടുവില്‍ അനുവാദം

അള്‍ജീരിയ: ഒടുവില്‍ അള്‍ജീരിയായിലെ ഗവണ്‍മെന്‍്‌റ് ഏഴ് ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്യാസിമാരുടെ നാമകരണത്തിന് അനുവാദം നല്കി.1996 ല്‍ രക്തസാക്ഷിത്വം വരി്ച്ച ഏഴ് സന്യാസിമാരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്താനാണ് ഗവണ്‍മെന്റ് സമ്മതം രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ വാഴ്ത്തപ്പെട്ട പദവിപ്രഖ്യാപനം തടഞ്ഞുവച്ചിരിക്കുകയായിരുന്നു.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപനം നടക്കും.ഒറാനിലെ ബിഷപ്പ് ക്ലെവറിയുടെ സഹയാത്രികരായിരുന്നു ഈ ഏഴ് സന്യാസിനിമാര്‍. ക്ലെവറിയും വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിക്കുകയായിരുന്നു. ഇസ്ലാം തീവ്രവാദികളാണ് ഇവരെ കൊന്നൊടുക്കിയത്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹമായ ഫ്രഞ്ചു സിനിമയായ ഗോഡ്‌സ് ആന്റ് മെന്‍ ഈ രക്തസാക്ഷികളുടെ ജീവിതകഥയാണ് പറഞ്ഞത്.

You must be logged in to post a comment Login