അമേരിക്ക: ദുരന്തങ്ങള്‍ക്ക് പരിഹാരം തേടി അമ്പത് സ്റ്റേറ്റുകളില്‍ നിന്നുള്ളവരുടെ കൂട്ടപ്രാര്‍ത്ഥന

അമേരിക്ക:  ദുരന്തങ്ങള്‍ക്ക് പരിഹാരം തേടി അമ്പത് സ്റ്റേറ്റുകളില്‍ നിന്നുള്ളവരുടെ കൂട്ടപ്രാര്‍ത്ഥന

വാഷിംങ്ടണ്‍: പതിനായിരക്കണക്കിന് ക്രൈസ്തവര്‍ പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചുചേര്‍ന്ന അസുലഭമായ കാഴ്ചയക്ക് കഴിഞ്ഞദിവസം അമേരിക്ക സാക്ഷ്യം വഹിച്ചു. ഒരേ സ്വരത്തില്‍ അവര്‍ പാടുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. എല്ലാവര്‍ക്കും ഒരേ ലക്ഷ്യം മാത്രം. അമേരിക്കയുടെ ആത്മീയോന്നതി.  രാജ്യം നേരിടുന്ന വര്‍ത്തമാനകാലദുരന്തങ്ങളില്‍ നിന്നുള്ള മോചനം.

അമ്പതു സ്റ്റേറ്റുകളില്‍ നിന്നുള്ള പതിനായിരങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചത് നാഷനല്‍ മാളിലായിരുന്നു. എവേക്കന്‍ ദ ഡോണ്‍ ആണ് പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്തത്. രാജ്യം നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധികളുടെ പരിഹാരത്തിന് വേണ്ടിയായിരുന്നു പ്രാര്‍ത്ഥന. മുപ്പതിനായിരത്തിലേറെ ആളുകള്‍ പങ്കെടുത്തുവെന്ന് സംഘാടകര്‍ പറയുന്നു.

തുടരെത്തുടരെ അമേരിക്കയില്‍ ദുരന്തങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി വന്ന ദുരന്തവാര്‍ത്ത ലാസ് വേഗാസില്‍ തോക്കുധാരിയായ സ്റ്റീഫന്‍ 58 പേരെ വെടിവച്ചുകൊന്നതായിരുന്നു.

ശത്രു അവന്റെ കളി തുടരുകയാണ് ഈ കാലത്ത്. അവന്‍ തിന്മ പ്ലാന്‍ ചെയ്യുന്നു. നമുക്ക് ചെയ്യാനുള്ളത് ദൈവത്തിന്റെ കരുണയാചിക്കുകയാണ്. ദൈവം എന്താണ് ചെയ്യുകയെന്നോ എങ്ങനെയാണ് ചെയ്യുന്നതെന്നോ നമുക്കറിയില്ല. എന്നാല്‍ അവിടുത്തേക്ക് എല്ലാം ചെയ്യാന്‍ കഴിയും എന്ന് നമുക്കറിയാം. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഒരു വ്യക്തി അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login