സെന്റ് പയസ് ടെന്‍ന്ത് പ്രീ സെമിനാരിയിലെ ലൈംഗികവിവാദം: അന്വേഷിക്കാന്‍ പുതിയ സംഘം

സെന്റ് പയസ് ടെന്‍ന്ത് പ്രീ സെമിനാരിയിലെ ലൈംഗികവിവാദം: അന്വേഷിക്കാന്‍ പുതിയ സംഘം

വത്തിക്കാന്‍: ഭാവിയില്‍ വൈദികരായിത്തീരേണ്ടവര്‍ സെമിനാരിക്കാലത്ത് സഹപാഠികളില്‍ നിന്ന് സെക്‌സ് ആവശ്യപ്പെട്ടതായ സംഭവത്തെക്കുറിച്ച് പുതിയ അന്വേഷണം നടത്താന്‍ വത്തിക്കാന്‍ അനുവാദം നല്കി. മിഡില്‍- ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് , സെന്റ് പയസ് ടെന്‍ന്ത് പ്രീസെമിനാരിയിലെ അംഗങ്ങള്‍ ലൈംഗികാവശ്യം നടത്തിയെന്ന ആരോപണത്തെതുടര്‍ന്നാണ് അന്വേഷണം ആദ്യമായി ആരംഭിച്ചത്. സെമിനാരിയിലെ അധികാരികളും കോമോ ബിഷപ്പും ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കിലും അത് മതിയായ തെളിവുകള്‍ ലഭിച്ചിരുന്നില്ല.

ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍ ഇതുസംബന്ധിച്ച് അടുത്തയിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ അന്വേഷണം യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ത് എന്നതിലേക്ക് മുഴുവനായും വെളിച്ചം വീശുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വത്തിക്കാന്‍ പുതിയ അന്വേഷണസംഘത്തെ നിയമിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ പറഞ്ഞു.

സെന്റ് പയസ് ടെന്‍ന്തിലെ കുട്ടികളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പാപ്പായുടെ വിശുദ്ധ ബലിയര്‍പ്പണത്തിന് അള്‍ത്താരബാലന്മാരായി ശുശ്രൂഷ ചെയ്യുന്നത്.

You must be logged in to post a comment Login