ആ​​​ൽ​​​ഫാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് തി​​​യോ​​​ള​​​ജി ആ​​​ൻ​​ഡ് സ​​​യ​​​ൻ​​​സി​​​ന്‍റെ അ​​​ഞ്ചാ​​​മ​​​ത് ബി​​​രു​​​ദ​​​ദാ​​​നം നടന്നു

ആ​​​ൽ​​​ഫാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് തി​​​യോ​​​ള​​​ജി ആ​​​ൻ​​ഡ് സ​​​യ​​​ൻ​​​സി​​​ന്‍റെ അ​​​ഞ്ചാ​​​മ​​​ത് ബി​​​രു​​​ദ​​​ദാ​​​നം  നടന്നു

ത​​​ല​​​ശേ​​​രി: ആ​​​ൽ​​​ഫാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് തി​​​യോ​​​ള​​​ജി ആ​​​ൻ​​ഡ് സ​​​യ​​​ൻ​​​സി​​​ന്‍റെ അ​​​ഞ്ചാ​​​മ​​​ത് ബി​​​രു​​​ദ​​​ദാ​​​നം ത​​​ല​​​ശേ​​​രി സാ​​​ൻ​​​ജോ​​​സ് മെ​​​ട്രോ​​​പോ​​​ളി​​​റ്റ​​​ൻ സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ നി​​ർ​​വ​​ഹി​​ച്ചു. ച​​​ട​​​ങ്ങ് ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പും ആ​​​ൽ​​​ഫാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ചാ​​​ൻ​​​സ​​​ല​​​റു​​​മാ​​​യ മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ദൈ​​​വ​​​ശാ​​​സ്ത്രം ജ​​​ന​​​കീ​​​യ​​​മാ​​​ക​​​ണ​​​മെ​​​ന്നും അ​​​ല്മാ​​​യ ശ​​​ക്തീ​​​ക​​​ര​​​ണം ദൈ​​​വ​​​ശാ​​​സ്ത്ര പ​​​ഠ​​​ന​​​ത്തി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​ക​​​ണ​​​മെ​​​ന്നും മാ​​​ർ ഞ​​​ര​​​ള​​​ക്കാ​​​ട്ട് ഉ​​​ദ്ബോ​​​ധി​​​പ്പി​​​ച്ചു. അ​​​ഞ്ചു ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ളി​​​ലാ​​​യി 53 സെ​​​ന്‍റ​​​റു​​​ക​​​ളും 4500 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മു​​​ള്ള ഈ ​​​ദൈ​​​വ​​​ശാ​​​സ്ത്ര​​​പ​​​ഠ​​​ന​​​കേ​​​ന്ദ്രം സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യ്ക്ക് മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ച​​​ട​​​ങ്ങി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മെ​​രി​​​റ്റ​​​സ് മാ​​​ർ ജോ​​​ർ​​​ജ് വ​​​ലി​​​യ​​​മ​​​റ്റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​രീ​​​ക്ഷാ​​​വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​ആ​​​ന്‍റോ ബാ​​​ബു കോ​​​ൺ​​​വൊ​​​ക്കേ​​​ഷ​​​ൻ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നും ആ​​​ൽ​​​ഫാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, അ​​​തി​​​രൂ​​​പ​​​ത ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ. ഡോ. ​​​തോ​​​മ​​​സ് തെ​​​ങ്ങും​​​പ​​​ള്ളി, റ​​​വ. ഡോ. ​​​ജോ​​​ർ​​​ജ് കാ​​​ഞ്ഞി​​​ര​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ച്ചു. ആ​​​ൽ​​​ഫാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡീ​​​ൻ ഓ​​​ഫ് സ്റ്റ​​​ഡീ​​​സ് റ​​​വ. ഡോ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്ക് വി​​​ശ്വാ​​​സ​​​പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു.

 ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ 187 പേ​​​ർ ബി​​​രു​​​ദ​​​വും 13 പേ​​​ർ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ കോ​​​ൺ​​​വൊ​​​ക്കേ​​​ഷ​​​ൻ ച​​​ട​​​ങ്ങി​​​ന് ആ​​​ൽ​​​ഫാ തി​​​യോ​​​ള​​​ജി ര​​​ജി​​​സ്ട്രാ​​​ർ റ​​​വ. ഡോ. ​​​ജേ​​​ക്ക​​​ബ് വെ​​​ണ്ണാ​​​യ​​​പ്പി​​​ള്ളി​​​ൽ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. 700ല​​​ധി​​​കം പേ​​​ർ ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ക​​​ണ്ണൂ​​​ർ ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ ജോ​​​ൺ​​​സ​​​ൺ ത​​​യ്യി​​​ൽ, പാ​​​ല​​​ക്കാ​​​ട് ധോ​​​ണി സെ​​​ന്‍റ​​​റി​​​ലെ ഡോ. ​​​മ​​​ഞ്ജി​​​ത ടോ​​​ണി എ​​​ന്നി​​​വ​​​ർ മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തി. റ​​​വ.​​​ഡോ. ജോ​​​സ​​​ഫ് കാ​​​ക്ക​​​ര​​​മ​​​റ്റ​​​ത്തി​​​ൽ ന​​​ന്ദി പ​​​റ​​​ഞ്ഞു.

You must be logged in to post a comment Login