“പ്രതിസന്ധികള്‍ക്കും സഹനങ്ങള്‍ക്കും നടുവില്‍ നാം തനിച്ചല്ല”

“പ്രതിസന്ധികള്‍ക്കും സഹനങ്ങള്‍ക്കും നടുവില്‍ നാം തനിച്ചല്ല”

ഭരണങ്ങാനം: പ്രതിസന്ധികള്‍ക്കും സഹനങ്ങള്‍ക്കും നടുവില്‍ നാം തനിച്ചല്ല എന്നും നമുക്ക് ചുറ്റും വിശുദ്ധരുടെയും വിശ്വാസസാക്ഷികളുടെയും വലിയ സമൂഹമുണ്ടെന്നും താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ്ഇഞ്ചനാനിയില്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ജീവിതയാത്രയില്‍ വിശുദ്ധരുടെയും വിശ്വാസസാക്ഷികളുടെയുംമാതൃകയും സഹായവും നാം തേടണം. നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂര്‍ണ്ണതയില്‍ എത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ക്കണ്ടായിരിക്കണം നമ്മുടെ മുന്നേറ്റം. ബിഷപ് ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login