ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ കേ​ന്ദ്ര​മ​ന്ത്രി പ​ദ​വി കേ​ര​ള​ത്തി​നു​ള്ള ഓ​ണ​സ​മ്മാനം: മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ

ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ കേ​ന്ദ്ര​മ​ന്ത്രി പ​ദ​വി കേ​ര​ള​ത്തി​നു​ള്ള ഓ​ണ​സ​മ്മാനം: മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള​ത്തി​നു​ള്ള ഓ​ണ​സ​മ്മാ​ന​മാ​ണ് അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ കേ​ന്ദ്ര​മ​ന്ത്രി പ​ദ​വി​യെ​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ. ഏ​റ്റെ​ടു​ത്ത സേ​വ​ന​മേ​ഖ​ല​ക​ളി​ലെ​ല്ലാം മി​ക​വു തെ​ളി​യി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യ അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം ഭ​ര​ണ നൈ​പു​ണ്യ​മു​ള്ള നേ​താ​വാ​ണ്. കോ​ട്ട​യം ജി​ല്ലാ ക​ള​ക്‌​ട​റാ​യി​രി​ക്കെ കോ​ട്ട​യം ന​ഗ​ര​ത്തെ സ​ന്പൂ​ർ​ണ സാ​ക്ഷ​ര​ത കൈ​വ​രി​ച്ച ആ​ദ്യ ന​ഗ​ര​മാ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു.

ന​ഗ​ര​ത്തി​ലെ ഓ​രോ​രു​ത്ത​രെ​യും അ​ക്ഷ​രം പ​ഠി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം നേ​രി​ട്ടി​റ​ങ്ങി​യ​തു​ൾ​പ്പെ​ടെ ന​ട​ത്തി​യ ധീ​ര​മാ​യ ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും എ​ല്ലാ​വ​രു​ടെ​യും ഓ​ർ​മ​യി​ലു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ എം​എ​ൽ​എ ആ​യി​രു​ന്ന സ​മ​യ​ത്തു കാ​ഞ്ഞി​ര​പ്പ​ള്ളി സി​വി​ൽ സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ മ​ണ്ഡ​ല​ത്തി​ലെ ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച് അ​ദ്ദേ​ഹം മാ​തൃ​ക കാ​ട്ടി. ഡ​ൽ​ഹി ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​റാ​യി​രി​ക്കെ കൈ​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ​യും അ​ഴി​മ​തി​ക്കാ​ർ​ക്കെ​തി​രെ​യും ധീ​ര​മാ​യ നി​ല​പാ​ടെ​ടു​ത്തു. ടൂ​റി​സം മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ഭാ​ര​ത​ത്തി​നും കേ​ര​ള​ത്തി​നും ഒ​ട്ടേ​റെ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​നും വി​പ്ല​വ​ക​ര​മാ​യ പ​ല മാ​റ്റ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ക്കാ​നും പു​തി​യ മ​ന്ത്രി​ക്കു ക​ഴി​യു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്.

ലോ​കം ഉ​റ്റു നോ​ക്കു​ന്ന കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം മേ​ഖ​ല അ​നു​ദി​നം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​പ്പം കേ​ര​ള​ത്തി​ന്‍റെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യി​ലും ടൂ​റി​സ​ത്തി​നു നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്. അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​ന​ത്തി​ലൂ​ടെ കേ​ര​ള​ത്തി​നു ടൂ​റി​സം മേ​ഖ​ല​യി​ൽ ഒ​ട്ടേ​റെ നേ​ട്ടം കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഭാ​ര​ത​ത്തി​നും കേ​ര​ള​ത്തി​നും അ​ഭി​മാ​ന​ക​ര​മാ​യി​രി​ക്കും അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ മ​ന്ത്രി സ്ഥാ​ന​മെ​ന്നും മാ​ർ അ​റ​യ്ക്ക​ൽ പ​റ​ഞ്ഞു.

You must be logged in to post a comment Login