ഇനി മെറിന്‍ ഓര്‍മ്മകളിലെ അശ്രുകണം

ഇനി മെറിന്‍ ഓര്‍മ്മകളിലെ അശ്രുകണം

മുണ്ടക്കയം: വെ​ള്ളി​യാ​ഴ്ച രാ​ത്രി ചി​ക്മം​ഗ​ളൂ​രി​ലു​ണ്ടാ​യ ബ​സ​പ​ക​ട​ത്തി​ൽ മ​രി​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ ജ്യോ​തി എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മെ​റി​ൻ സെ​ബാ​സ്റ്റ്യ​ന്‍റെ(20) മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 10ന് ​മു​ണ്ട​ക്ക​യം വ്യാ​കു​ല​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് അ​ന്തി​മോ​പ​ചാ​ര​ത്തി​നാ​യി മൃതദേഹം കോ​ള​ജി​ലെ​ത്തി​ച്ച​ത്.
കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ, കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ.​മാ​ത്യു പാ​യി​ക്കാ​ട്ട് എ​ന്നി​വ​ർ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം, ഡോ.​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ, എം​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സെ​ഡ്.​വി. ളാ​ക്ക​പ്പ​റ​ന്പി​ൽ, ബ​ർ​സാ​ർ ഫാ.​ഡൊ​മി​നി​ക് കാ​രി​ക്കാ​ട്ടി​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ, കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ.​അ​ഗ​സ്റ്റി​ൻ നെ​ല്ലി​യാ​നി, ഷെ​വ. വി.​സി സെ​ബാ​സ്റ്റ്യ​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍സി​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി ഡൊ​മി​നി​ക്, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു, അ​ധ്യാ​പ​കാ​ന​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.


വി​കാ​രി ഫാ.​ജോ​സ് പ​റ​പ്പ​ള്ളി വീ​ട്ടി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി. മെ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ, രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ​ക്ക​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.

മു​ണ്ട​ക്ക​യം വ്യാ​കു​ല​മാ​ത ഫൊ​റോ​ന പ​ള്ളി​യി​ലെ ഗാ​യി​ക​യും ഇ​ട​വ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രുന്നു മെറിന്‍.

You must be logged in to post a comment Login