അമേരിക്കയില്‍ 49 അബോര്‍ഷന്‍ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി. പക്ഷേ പുതുതായി തുറന്നത് ഇരട്ടി

അമേരിക്കയില്‍ 49 അബോര്‍ഷന്‍ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി. പക്ഷേ പുതുതായി തുറന്നത് ഇരട്ടി

വാഷിംങ്ടണ്‍: ഈ വര്‍ഷം അമേരിക്കയില്‍ അടച്ചുപൂട്ടിയ അബോര്‍ഷന്‍ ക്ലിനിക്കുകളുടെ എണ്ണം 49. പക്ഷേ പുതുതായി തുറന്ന അബോര്‍ഷന്‍ ക്ലിനിക്കുകളുടെ എണ്ണം ഇതിന്റെ ഇരട്ടിയോളം വരും. പ്രോ ലൈഫ് ആക്ടിവിസ്റ്റ് ഗ്രൂപ്പായ ഓപ്പറേഷന്‍ റെസ്‌ക്യൂ ആണ് ഈ വിവരം പുറത്തുവിട്ടത്. 35 സര്‍ജിക്കല്‍ ഓപ്പറേഷന്‍ ക്ലിനിക്കുകളും 14 മെഡിക്കേഷന്‍ ക്ലിനിക്കുകളുമാണ് ഈ വര്‍ഷം അടച്ചുപൂട്ടിയത്. 2009 മുതല്‍ 26 % സര്‍ജിക്കല്‍ അബോര്‍ഷന്‍ ക്ലിനിക്കുകളുടെ കാര്യത്തില്‍ കുറവുവന്നിട്ടുണ്ട്. 1991 മുതല്‍ 2,176 സര്‍ജിക്കല്‍ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ അമേരിക്കയില്‍ ആക്ടീവായി ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ 23 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നും വാര്‍ത്ത പറയുന്നു.

You must be logged in to post a comment Login